Entertainment

മലയാള സിനിമയിലെ ആദ്യത്തെ ‘എ’ സര്‍ട്ടിഫിക്കറ്റ് ചിത്രം ‘കല്യാണ രാത്രിയില്‍’ഇറങ്ങിയിട്ട് 54 വര്‍ഷം പിന്നിട്ടു

എ സര്‍ട്ടിഫിക്കറ്റ് പടം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവു ന്നതാണ്. സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് യു, യു/എ, എ തുടങ്ങി പ്രേക്ഷകരുടെ പ്രായം നിര്‍ണയിക്കുന്നതും സെന്‍സര്‍ ബോര്‍ഡ് ആണ്. ഇതില്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും കാണാവുന്നതും ‘യു/എ’ ലഭിക്കുന്നവ 12 വയസ്സിന് മുകളിലുള്ളവര്‍ക്കും (കുട്ടികള്‍ക്കൊപ്പം രക്ഷ കര്‍ത്താക്കള്‍ ഉണ്ടാവണം) കാണാവുന്നവയാണ്.

‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ നിയമപരമായി കാണാ നാവുക 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. 1996 ജൂലൈ 15നാണ് മലയാളത്തിലെ ആദ്യ എ പടം തീയേറ്ററുകളിലെ ത്തിയത്. തങ്കം മൂവീസിന്റെ നിര്‍മ്മാണത്തില്‍ പുറത്തെത്തിയ ‘കല്യാണരാത്രിയില്‍’ ആയിരുന്നു ആ ചിത്രം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് മറ്റൊരു കാരണത്താലായിരുന്നു.

എന്നാല്‍ അശ്ലീല രംഗങ്ങളായിരുന്നില്ല ചിത്രത്തില്‍ ഉണ്ടായിരുന്നത്. സിനിമയിലെ ഭയപ്പെടുത്തുന്ന രംഗങ്ങളുടെ പേരിലായിരുന്നു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ‘ഭയാനകമായ രാത്രികളില്‍ ഒരു പ്രേതത്തിന്റെ രത്കപങ്കിലമായ ഭീകരതയ്ക്ക് ബലിയായ മനുഷ്യാത്മാക്കളുടെ ഞെട്ടിപ്പിക്കുന്ന കഥ!’ എന്നായിരുന്നു പോസ്റ്ററുകളിലെ മറ്റൊരു വിവരണം. മലയാളത്തിലെ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് എന്നത് നിര്‍മ്മാതാക്കള്‍ ഏറെ പ്രാധാന്യത്തോടെ സിനിമയുടെ പരസ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു.

എം കൃഷ്ണന്‍ നായര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. തങ്കം മൂവീസിന്റെ ബാനറില്‍ എം രാജു മാത്തന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് എസ് എല്‍ പുരം സദാനന്ദന്‍ ആയിരുന്നു. പ്രേം നസീര്‍, അടൂര്‍ ഭാസി, മുതുകുളം രാഘവന്‍ പിള്ള, ടി എസ് മുത്തയ്യ, കടുവാക്കുളം ആന്റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ലത, എന്‍ സരോജ, പറവൂര്‍ ഭരതന്‍, ഫിലോമിന, വിജയ നിര്‍മ്മല തുടങ്ങി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ജി ദേവരാജന്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വരികള്‍ വയലാറിന്റെതും. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ക്കും വലിയ ജനപ്രീതിയാണ് ഉണ്ടായത്.

Most Popular

To Top