Entertainment

ഫോട്ടോയ്ക്ക് പരിഹസിക്കുന്ന കമെന്റ്. ചുട്ട മറുപടിയുമായി കാളിദാസ് ജയറാം രംഗത്ത്

കാളിദാസ് ജയറാം മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടനാണ്. ജയറാം – പാര്‍വ്വതി ദമ്പതികളുടെ മകന്‍ കാളിദാസ് ജയറാം ഈ ലോക്ക്ഡൗണ്‍ കാലത്ത് തന്റെ സിനിമകളിലേത് അടക്കമുള്ള ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. ഓണ്‍ലൈനില്‍ കാളിദാസിന്റെ ചിത്രങ്ങള്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് കാളിദാസ് പങ്കുവെച്ച ഒരു ഫോട്ടോയും അതിന് താഴെ വന്ന കമെന്റുമാണ്. കാളിദാസ് ഒരാള്‍ ഇട്ട ആ വിവാദ കമെന്റിന് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

കാളിദാസ് ജയറാം പങ്കുവെച്ചത് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലെ ഫോട്ടോയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് കാളിദാസ് ജയറാമാണ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ചിത്രത്തിന് ബ്രിട്ടീഷ് വില്ലന്‍ എന്ന പേരുള്ള ഒരു പ്രൊഫൈല്‍ ഇട്ട കമെന്റ് അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഇറങ്ങുമോ എന്നായിരുന്നു. പേരു കൊണ്ടുതന്നെ വ്യാജ പ്രൊഫൈല്‍ ആണെന്ന് വ്യക്തം. കാളിദാസ് ജയറാം നല്‍കിയ കമെന്റ് താങ്കള്‍ക്ക് തിയേറ്ററില്‍ പോകുകയും കോവിഡ് പിടിക്കുകയും വേണോ എന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top