Kerala News

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് രോഗം സ്ഥിതീകരിച്ചു

തിരുവനന്തപുരം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിതീകരിച്ചു. ഒരാഴ്ച്ച മുന്നേ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റാഫ്‌ അംഗത്തിന് കോവിഡ് സ്ഥിതികരിച്ചിരുന്നു.

തുടർന്ന് മന്ത്രിയും കുടുംബവും ഉൾപ്പെടെയുള്ള ബാക്കി സ്റ്റാഫുകൾ എല്ലാം തന്നെ ഇപ്പോൾ നീരിക്ഷണത്തിലാണ്.

ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് കാണിച്ചുവെങ്കിലും തുടർന്ന് നടത്തിയ പി സി ആർ ടെസ്റ്റിൽ മകന്റെ
ഫലം പോസിറ്റീവ് ആയി. മകനെ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലേക്ക് മാറ്റുമെന്നാണ് വിവരം.

തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Cover Image: Manorama Online

Most Popular

To Top