Kerala News

കടൽ ഭിത്തി നിർമ്മാണത്തിന് അനുമതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം : ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം നിലനിൽക്കുന്ന സാഹചര്യത്തിൽ കടൽ ഭിത്തി നിർമ്മാണത്തിൽ നേരിട്ട പ്രശ്‍നങ്ങൾ ചർച്ച ചെയ്യാൻ കളക്ടർ നവജോത് ഖോസാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

ലോക്ക് ഡൗൺ സമയത്ത് നിർമ്മാണത്തിൽ സംഭവിച്ച തടസങ്ങൾ മാറ്റി അനന്തര നടപടികൾ സ്വീകരിക്കാനും കളക്ടർ ഉത്തരവിട്ടു. ഇതിനായി മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

നിർമ്മാണത്തിന് ആവശ്യവും അനുയോജ്യമായ കല്ല് കണ്ടെത്താൻ ജില്ലാ ജിയോളജിസ്റ്റിന് കളക്ടര്‍.കൂടാതെ നിർമ്മാണ സമയത്ത് പ്രദേശവാസികളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാനും കളക്ടർ നിർദേശം നൽകി.

സംസ്ഥാനത്തിനു പുറത്തുപോയ പരിചയസമ്പന്നരായ ജോലിക്കാരെ തിരിച്ചെത്തിക്കാന്‍ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. എ.ഡി.എം, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിന് ശേഷം ദുരിത ബാധിതരുടെ പ്രതിനിധികളെ കളക്ടർ നേരിട്ട് കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു. ഒപ്പം
ജില്ലാ ഭരണകൂടം സ്വകരീച്ചിട്ടുള്ള നടപടികള്‍ ദുരിതബാധിതരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Most Popular

To Top