Entertainment

ശരീരഭാരം കുറച്ച് ഫിറ്റായി നടി ജ്യോതി കൃഷ്ണ ; ചിത്രം വൈറല്‍

മലയാളികളുടെ പ്രിയങ്കരിയാണ് നടി ജ്യോതി കൃഷ്ണ. ‘ബോംബെ മാര്‍ച്ച് 12’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജ്യോതി. ‘ഗോഡ് ഫോര്‍ സെയില്‍’, ‘ഞാന്‍’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകള്‍ ജ്യോതി കൃഷ്ണ ചെയ്തു.

പിന്നീട്, സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍, താരം ദുബായില്‍ ഒരു സ്വകാര്യ എഫ്എമ്മില്‍ ജോലി ചെയ്തു. അവിടെ വെച്ചാണ് ജ്യോതി അരുണ്‍ ആനന്ദരാജയുമായി പ്രണയത്തില്‍ ആകുന്നതും, വിവാഹം കഴിക്കുന്നതും.

കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ജ്യോതി കൃഷ്ണ ഒരു അമ്മയായി. ധ്രുവ് ശൗര്യ എന്നാണ് മകന് പേര് ഇട്ടിരിക്കുന്നത്.

പ്രസവത്തെ തുടര്‍ന്ന് ജ്യോതി കൃഷ്ണയുടെ ശരീരഭാരം സ്വാഭാവികമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോഴിതാ ശരീരഭാരം കുറച്ച് പുത്തന്‍ ലുക്കില്‍ താരം എത്തിയിരിക്കുകയാണ്. ജ്യോതി കൃഷ്ണ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ശരീരഭാരം കുറച്ച വിവരം ആരാധകരെ അറിയിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ചിത്രവും, അതിനു ശേഷമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം അറിയിച്ചത്.

നിരവധി കമെന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ‘സിനിമയിലേക്ക് തിരിച്ചു വന്നു കൂടെ?’ എന്നുള്ള കമെന്റുകളും നിരവധിയാണ്. താരം ഇതുവരെ കമെന്റുകള്‍ക്ക് ഒന്നും മറുപടി നല്‍കിയിട്ടില്ല. കുടുംബത്തോടൊപ്പം ജ്യോതി കൃഷ്ണ ഇപ്പോഴും ദുബായില്‍ തന്നെയാണ്.

Most Popular

To Top