വലിയ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ മോഡലാണ് ജോമോള്‍ ജോസഫ്. കേരളത്തില്‍ ആദ്യമായി ന്യൂ ഡ് ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്ന ആതിര ജോയ്ക്ക് തക്കതായ മറുപടി നല്‍കിക്കൊണ്ട് ജോമോള്‍ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ലൈവിലാണ് ജോമോള്‍ തുറന്നു പറച്ചിലുകള്‍ നടത്തിയത്.
ജോമോള്‍ ജോസഫിന്റെ വാക്കുകളിലേക്ക്,
‘കേരളത്തില്‍ ആദ്യമായി ന്യൂ ഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ മോഡലായ വ്യക്തി ഞാനാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയിലാണ് ഞാനും ഭര്‍ത്താവ് വിനുവും ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ആദ്യമായി ഇത്തരം ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍സ് മനൂപ് ചന്ദ്രനും ഭാര്യ നീതുവുമാണ്. മനൂപ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. സത്യാവസ്ഥ അറിയാതെ വാര്‍ത്ത പബ്ലിഷ് ചെയ്ത മാധ്യമങ്ങള്‍ ഇത് തിരുത്തണം.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും, ആതിരയുടെ ബന്ധുവുമായ റോബിന് മാത്യു മറ്റത്തില്‍ എന്ന മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അവകാശവാദം പുറത്ത് വന്നത്. മറ്റൊരാളുടെ ക്രെഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെ മോശം പ്രവണതയാണ്.’
ജോമോള്‍ ജോസഫിന്റെ കേരളത്തിലെ ആദ്യത്തെ ന്യൂ ഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് അനുഭവം ഗോള്‍ഡ് കേരള ഡോട്ട് കോം ഏപ്രില്‍ 15-ിന് പ്രസിദ്ധീകരിച്ചിരുന്നു.
