Entertainment

‘പ്രായമോ മതമോ നോക്കിയല്ല പ്രണയിച്ചത്‌. ചാറ്റിലൂടെ പരിചയപ്പെട്ടു. ഒളിച്ചോടി.’ – ജോമോള്‍

ജോമോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാള സിനിമയില്‍ എത്തിയ നടിയാണ്. തുടര്‍ന്ന് ‘അനഘ’, ‘മൈ ഡിയര്‍ മുത്തച്ഛന്‍’ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. താരം നായികാ വേഷങ്ങളിലേക്ക് അരങ്ങേറുന്നത് ജയറാം നായകനായ ‘സ്നേഹത്തി’ലൂടെയാണ്. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലൂടെ ജോമോള്‍ മികച്ച നടിയായി. ജോമോള്‍ ‘നിറം’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘മയില്‍പ്പീലിക്കാവ്’. ‘പഞ്ചാബിഹൗസ്’, ‘ചിത്രശലഭം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. നടി വിവാഹശേഷം സിനിമകളില്‍ സജീവമല്ലാതായാലും 2017ല്‍ വി കെ പ്രകാശിന്റെ ‘കെയര്‍ഫുള്ളി’ല്‍ അഭിനയിച്ചിരുന്നു.

2002ല്‍ വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ചു. പ്രണയിച്ച് വിവാഹം കഴിച്ച ജോമോള്‍ തന്റെ പ്രണയ കാലങ്ങളെ കുറിച്ചു വീണ്ടും മനസ്സു തുറക്കുകയാണ്.

ജോമോളിന്റെ വാക്കുകളിലേക്ക്, ‘സാമൂഹിക മാധ്യമങ്ങള്‍ ഒന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല. ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്. 2001ിലായിരുന്നു അത്. ഞങ്ങള്‍ യാഹുവിലൂടെ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റ് ആയിരുന്നു. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രായം അല്‍പം കൂടുതലാണെന്നൊക്കെ ചന്തു പറഞ്ഞു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെ അല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു. ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാന്‍ മലയാള സിനിമയില്‍ അത്ര പ്രാധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം മനസ്സിലാക്കിയത്. പിന്നീട് ‘മയില്‍പ്പീലിക്കാവൊ’ക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ നായിക വേഷം ചെയ്യുന്ന നടിയാണെന്ന് ഒക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്.’

ജോമോള്‍ വിവാഹ ശേഷം ഗൗരി എന്ന പേര് സ്വീകരിച്ചു. മക്കള്‍ ആര്യയും ആര്‍ജയുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top