Entertainment

പരസ്പരം പ്രണയം തുറന്ന് പറയുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ പ്രണയത്തിലായി എന്ന വാര്‍ത്ത പരന്നു; അതോടെ ഞങ്ങള്‍ മിണ്ടാതായി-ജിഷിന്‍

അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ രണ്ട് താരങ്ങളാണ് ജിഷിനും വരദയും. സീരിയലിലെ നായകനും വില്ലനുമായിട്ടെത്തിയവര്‍ പിന്നീട് ജീവിതത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചു. സിനിമാ ലോകത്ത് നിന്ന് സീരിയലിലേയ്‌ക്കെത്തിയ ആളായിരുന്നു വരദ. മകന്റെ അച്ചന്‍,വല്യങ്ങാടി എന്നീ സിനിമയിലെല്ലാം താരം നായികയായിരുന്നു. ടിക്ക് ടോക്കില്‍ വളരെ സജീവമായ താരജോടികളാണ് ഇവര്‍. 2014ലാണ് ഇവര്‍ വിവാഹിതരായത്.

മാതൃകാപരമായി ലളിതമായ രീതിയില്‍ വിവാഹിതരായവരാണ് ഇവര്‍. ഇരുവര്‍ക്കും ജിയാന്‍ എന്ന പേരുള്ള മകനുമുണ്ട്. ഇപ്പോള്‍ ജിഷിന്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച്് തുറന്ന് പറയുകയാണ്. ഇരുവരും തങ്ങളുടെ പ്രണയം പറയുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നുവെന്ന് ജിഷിന്‍ പറയുന്നു. അമല എന്ന സീരിയയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

സീരിയില്‍ ഡയറക്ടറാണ് തങ്ങളെ അടുപ്പിച്ചതെന്നും താരം പറയു ന്നു. സെറ്റില്‍ ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങള്‍ സംസാരിക്കു മായിരുന്നു. ഞങ്ങള്‍ക്കിഷ്ടപ്പെട്ട കുറെ പാട്ടുകളെക്കുറിച്ചായിരുന്നു മിക്കപ്പോഴും സാംസാരം. പരസ്പരം പ്രണയം തുറന്ന് പറയുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ പ്രണയത്തിലായി എന്ന വാര്‍ത്ത സെറ്റില്‍ പരന്നു. അതോടെ ഞങ്ങള്‍ മിണ്ടാതെ ആയി.

സെറ്റില്‍ അവളുടെ മാതാപിതാക്കള്‍ വരുമായിരുന്നു.അങ്ങനെ സംസാരിക്കാന്‍ സാധിക്കാതെ വന്നതോടെ നമ്മുക്ക് കെട്ടിയാലോ എന്ന്് ഞാന്‍ ചോദിച്ചു. അവള്‍ അതിന് സമ്മതം മൂളിയതോടെ ഞങ്ങളുടെ പ്രണയം ലീഗലായി. പിന്നീട് വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിച്ചു. അത് കുറെ ബുദ്ധിമുട്ടായിരുന്നു.

ഒടുവില്‍ അവര്‍ സമ്മതിച്ചു. പിന്നീട് പ്രണയം ന്നെ സീരിയലില്‍ അഭിനയിക്കുമ്പോള്‍ വരധ ഗര്‍ഭിണിയായി. പിന്നീട് ഇടവേളയെ ടുത്ത ശേഷം വീണ്ടും വരദ സീരിയലില്‍ സജീവമായിരിക്കുക യാണ്. ജിഷിനും അത്‌പോലെ തന്നെ. ഇരുവരും മകനുമായി സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോള്‍.

Most Popular

To Top