വെള്ളിത്തിരയിലെ സൂപ്പര്‍ പ്രണയജോഡി ചിമ്പുവും തൃഷയും ഉടന്‍ വിവാഹിതരാകുമെന്ന് സൂചന. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നത്. ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളിലും വാര്‍ത്ത എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ‘വിണൈ താണ്ടി വരുവായ’ എന്ന തെന്നിന്ത്യന്‍ ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും പങ്കുവെച്ച് ഇപ്പോള്‍ ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. ജെസ്സിയും കാര്‍ത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നു എന്നാണ് ട്വിറ്ററില്‍ നിറയുന്ന കമെന്റുകള്‍. എന്നാല്‍ വാര്‍ത്തയെ കുറിച്ച് ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
‘വിണൈ താണ്ടി വരുവായ’, ‘അലൈ’ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഗൗതം മേനോന് സംവിധാനം ചെയ്ത ഹൃസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി.
ഹന്‍സിക, നയന്‍താര എന്നിവരുമായുള്ള പ്രണയബന്ധങ്ങളും തകര്‍ച്ചകളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടനാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധം ആയിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് വിവാഹംവരെ എത്തിയ നിര്‍മ്മാതാവ് വരുണ്‍ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.
വാര്‍ത്ത അറിഞ്ഞ ഒരു ആരാധകന് ട്വീറ്റ് ചെയ്തത് ‘ചിമ്പുവും തൃഷയും വിവാഹിതരാകുകയാണെങ്കില്‍, അവരുടെ വിവാഹവേദിയില്‍ ലൈവ് ബാന്‍ഡ് മ്യൂസിക്ക് ചെയ്യാനും, വിവാഹം കഴിഞ്ഞ ഉടനെ ‘അന്പില് അവന്’ പ്ലേ ചെയ്യാനും എ.ആര്. റഹ്മാനെയും, രജിസ്റ്റ്രേഷന് റോയ് എന്ന് പേരുള്ള ഒരു രജിസ്റ്ററാറെയും തരപ്പെടുത്താന്‍ കഴിയുമോ?’ എന്നാണ്.
