Entertainment

ഞാൻ എന്തു ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും!!! ഞരമ്പൻമാരായ ആണുങ്ങളോടും പെണ്ണുങ്ങളോടും വെറും പുച്ഛം മാത്രം!!! അപർണ പറയുന്നു!!!!

മലയാളവും ടെലിവിഷൻ പ്രേമികൾക്ക് വളരെ അധികം പരിചിതമായ പേരാണ് ജീവ ജോസെഫും അപർണ തോമസും. അവതാരകരായി പ്രേക്ഷക മനസുകളെ കീഴ്പ്പെടുത്തിയ ഇവർ ഒരുമിച്ചും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ രി ഗ മ പ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ; അവതാരകനായി വളരെ അധികം പ്രസിദ്ധി നേടിയ ആളാണ് ജീവ.

അവതാരകരായി തിളങ്ങിയ ഇരുവരും പ്രണയത്തിലാവുകയിനം പിന്നിട് വിവാഹിതാരാവുകയും ചെയ്തിരുന്നു. ഇവരുടെ ചിത്രങ്ങൾക്ക് വളരെ വലിയ ജനപ്രീതി തന്നെയാണ് കിട്ടികൊണ്ടിരിക്കുന്നത് കൂടാതെ ഇരുവരുടെയും പ്രണയത്തിനും വലിയൊരു കൂട്ടം ആരാധകർ തന്നെയാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ ഒരിടക്ക് അപർണ പങ്കുവെച്ച ചിത്രങ്ങൾക്ക് ചിലർ മോശമായി കമന്റുകൾ ഇടുകയും അപർണയുടെ വസ്ത്ര രീതിയെ പറ്റി പരാമർശിക്കുകയും ചെയ്തിരുന്നു.

ഇന്നിതാ അതിനെതിരെ മറുപടിയെന്നോണം തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് ഞരമ്പൻമാരുടെ വായടപ്പിച്ചിരിക്കുകയാണ്. അപർണ പങ്കു വെച്ച കുറിപ്പിങ്ങനെ. ” എന്റെ ചിത്രങ്ങൾക് മോശമായി കമന്റു ചെയുന്ന എല്ലാ ഞരമ്പൻമാരോടും. എന്റെ ചിത്രങ്ങളുടെ താഴെ മോശം കമന്റുകൾ ഇട്ട് എന്നെ തകർക്കുവാൻ ശ്രമിക്കണ്ട. അതിനു നിങ്ങൾക് സാധിക്കില്ല. എന്റെ വസ്ത്രങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്. അത് ആത്മവിശ്വാസത്തോടെ ഇടുകയും ചെയ്യും. ഇവിടെയുള്ള എല്ലാ ഞരമ്പൻമാരായ ആണുങ്ങളോടും “പെണ്ണ്” ങ്ങളോടും എനിക്ക് പുച്ഛം ആണ്. ലോക തോൽവികൾ. നിങ്ങളുടെ മാനസിക അസുഖം മാറുവാൻ ഞാൻ പ്രാർത്ഥിക്കാം. അപർണ മറുപടി കുറിച്ചു.

Most Popular

To Top