Entertainment

‘കുണ്ടിയും, മൈരുമാണ് വിഷയം. കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് പിന്തുണയുമായി ജസ്ല മാടശ്ശേരി

ബിഗ്‌ബോസ് സീസണ്‍ 2വിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ജസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ സൈബര്‍ ആക്രമണത്തിനും ഇരയാകാറുണ്ട്. ടിക്ക് ടോക്കിലൂടെ താരമായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യയെ പിന്തുണച്ച് ജസ്ല ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ ടിക്ക് ടോക്ക് എടുത്തതിനും വീഡിയോ ചെയ്തതിനുമൊക്കെ ഒത്തിരി ചീത്ത കേട്ടിരുന്നു. മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി. തട്ടമിട്ട് പാട്ടു ചെയ്യുന്നോ? തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ. ടിക് ടോക്കിലും നീ വന്നോ? ഇവിടെ ആണുങ്ങളുണ്ട് ട്ടൊ. എനിക്കൊന്നും മനസ്സിലായില്ല. തെറി വിളിയും. ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും. ആദ്യമല്ലല്ലോ. അതൊന്നും പോരാഞ്ഞിട്ട് ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് നടത്തി. മൈന്റ് ചെയ്തില്ലെന്ന് ജസ്ല പറയുന്നു. ഇതിനിടയിലാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേര് ശ്രദ്ധിച്ചത്.

കാരണം, ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമയം. സംഭവം തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്. വേറൊന്നും അല്ല. പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവിളിക്ക് മോര്‍ഫിങ്ങുകളുമായിരുന്നു നിറയെ. ഹെലന്‍ എന്തിനിങ്ങന്നെ അക്രമിക്കപ്പെടുന്നു എന്ന് നോക്കി. വിഷയം. ഒരു കുണ്ടിയും, മൈരുമാണ്. കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്. എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്.

മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്. അത് ആണും പെണ്ണുമൊക്കെ പ്രായഭേദമന്യേ അതില്‍ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ വിളിച്ചപ്പോള്‍ മാത്രം അത് വിഷയമാവാന്‍ കാരണമെന്താവും. പെണ്ണാണ്, സ്മാര്‍ട്ടാണ്, ക്യൂട്ട് ആണ്, പൊതുബാധ വിഴുപ്പുകളോട് നടുവിരല്‍ കാണിച്ച മിടുക്കിയാണ്, പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ്., തന്നെ തെറിവിളിച്ച അതേ ഭാഷയില്‍ തിരിച്ച് വിളിച്ചവളാണ്. ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളുകളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടിയാണെന്നും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും ജസ്ല കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top