Entertainment

സിനിമ ആരാധകർക്ക് സന്തോഷം നൽകിക്കൊണ്ട് ജഗതി ശ്രീകുമാറിന്റെ പുത്തൻ ചിത്രങ്ങൾ…!!!

മലയാളത്തിന്റെ നർമ്മലോകത്തിന്റെ രാജാവ് ആയിരുന്നു ജഗതി ശ്രീകമുമാർ. ഒരു വാഹനാപകടത്തെ തുടർന്ന് അദ്ദേഹം ഇപ്പോൾ സിനിമാ രംഗത്തേക്ക് തിരികെ വരുന്നു എന്ന വാർത്തകൾ ആണ് കേൾക്കുന്നത്. ആരാധകർ വലിയ സന്തോഷം പൂർവ്വം ആണ് ഈ സന്തോഷം ഏറ്റെടുക്കുന്നത് . വളരെ സന്തോഷം ഉണ്ടാകുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത് .

മികച്ച ഒരുപാട് കഥാപാത്രങ്ങൾ നമ്മുക്ക് നൽകിയ ആളാണ് താരം. ചിരിയുടെ മാലപടക്കത്തിനു തിരി കൊളുത്താൻ താരത്തെ കഴിഞ്ഞു വേറെ ഒരാൾ ഉള്ളു. ചിലപ്പോൾ ചില മൂളലുകൾ കൊണ്ട് പോലും ചിരിപ്പിക്കാൻ കഴിയുന്ന കലാകാരൻ. അപകടശേഷം വീട്ടിൽ പൂർണ്ണമായും വിശ്രമത്തിൽ ആണെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്.

ഈ അടുത്ത കാലത്ത് താരം സപ്തതി ആഘോഷിചിരുന്നു. അതിനുശേഷം ഭാര്യയെ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുംബിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ തരംഗം ആണ് .ചിത്രത്തിൽ ചെറിയ ചിരിയുടെ മെമ്പോടിയും ഉണ്ട്. ഈ ചിത്രം ആരാധകർക്ക് നൽകുന്നത് ചെറിയ പ്രതീക്ഷ അല്ല. അവരുടെ പ്രിയപ്പെട്ട നടൻ തിരികെ വരും എന്ന് അവർ സന്തോഷപൂർവ്വം പ്രത്യാശിക്കുന്നു.

വാഹനാപകടത്തിനു ശേഷം 8 വർഷമായി സിനിമയിൽ മാറി നിൽക്കുന്ന താരം അടുത്തിടെ രണ്ടു പരസ്യ ചിത്രങ്ങളിൽ പ്രതക്ഷ്യപെട്ടിരുന്നു .

അദ്ദേഹം എത്രയും വേഗം തിരികെ വരണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. മമ്മൂട്ടിയുടെ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്ത് ജഗതി ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത് .ചിത്രത്തിന്റെ മുൻ ഭാഗങ്ങളിലെ ചാക്കോ എന്ന ജഗതിയുടെ കഥാപാത്രം ശ്രേദ്ധേയമായിരുന്നു.
എസ് എൻ സ്വാമിയുടെ രചനയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രം ആണ്.

Most Popular

To Top