Sports

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ബി സി സി ഐ: ഐ പി എല്‍ 13ാം സീസണ്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്താന്‍ നീക്കം.

മുംബൈ: കൊറോണാ വൈറസ് കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ കൂടിയായിരുന്നു. അങ്ങനെ മാര്‍ച്ച് 29ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ലീഗ് ഏപ്രില്‍ 15ലേക്ക് മാറ്റിയത്.

മാര്‍ച്ച് 21ന് പ്രധാധമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷയും കെട്ടു. എന്നാല്‍ ഐ പി എല്‍ ഏത് വിധേനയും ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്താനാണ് ബി സി സി ഐയുടെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇങ്ങനെയെങ്കില്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ മാറ്റി വെക്കേണ്ടതായി വരും. അതിനായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ബി സി സി ഐ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറെടുക്കുന്നു എന്നാണ് വിവരം ലഭിക്കുന്നത്. അത് ഒരു വിവാദമാകാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു. ഐ പി എല്‍ ഉപേക്ഷിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന വന്‍ ധനനഷ്ടമാണ് ബി സി സി ഐയെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏകദേശം 10,000 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

ഏഷ്യാ കപ്പിനെ മാത്രമല്ല, മറ്റു പല ക്രിക്കറ്റ് പരമ്പരകളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അവയും നീട്ടി വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതായി വരും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന, ടി20 മത്സരങ്ങള്‍ക്കും, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുടെ ചില പരമ്പരകള്‍ക്കും ഇതേ വിധിയാകും

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top