Entertainment

ബോളിവുഡിലേക്ക് ചേക്കേറി ഇന്ദ്രജിത്തിന്റെ മകൾ!! ആശമ്സകൾ അറിയിച്ച് പൃഥ്വിരാജ്!


മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക പ്രീതി ഉള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കൾ പൃത്വിരാജ് സുകുമാരനും ഇദ്രജിത് സുകുമാരനും ഇന്നും സിനിമകളിൽ അത്ഭുതം സൃഷ്ടിക്കുമ്പോൾ മൂത്ത മരുമകൾ പൂര്ണിമയും അഭിനയ ജീവിതത്തിൽ നിന്ന് തന്നെയാണ് ഈ കുടുംബത്തിലോട്ട് വലതു കാൽ വെച് കയറിയത് . ഇപ്പോളിതാ ഇളയ മകൾ സുപ്രിയ സിനിമ നിർമാണവുമായി മുന്നോട് പോകുന്നു.

ഇന്ദ്രജിത്തിന്റെ ഇരു മക്കളും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് , മകൾ പ്രാർത്ഥന വളരെ നല്ലൊരു ഗായിക കൂടിയാണ്. പ്രാർത്ഥനയുടെ പാടിയ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയ അടക്കി വാണിട്ടുണ്ട്. മോഹന്ലാല് എന്ന സിനിമയിലൂടെ ലാലേട്ടാ എന്ന പാട്ടുപാടിയാണ് പ്രാർത്ഥന എന്ന പാത്തു സിനിമയിൽ അരങ്ങേറിയത് ഇപ്പോൾ ബോളിവുഡിലും പോയി പാടിയിരിക്കുകയാണ് പ്രാർത്ഥന.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായ്ഷ് എന്ന ചിത്രത്തിന് വേണ്ടി രെ ബ്രാവോ എന്ന ഗാനമാണ് പ്രാർത്ഥന ആലപിച്ചത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിട്ടുള്ളത് . കൂടാതെ ഇന്ദ്രജിത്തും , പൃത്വിരാജ്ഉം പാത്തുവിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത് എത്തി.

Most Popular

To Top