Entertainment

ഞാന്‍ മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. എടുത്തുചാട്ടമായി തോന്നുന്നില്ല. ആറ് വര്‍ഷം കാത്തിരുന്നു. – ഇന്ദ്രജ

ഇന്ദ്രജ മലയാള സിനിമയില്‍ 90കളില്‍ തിളങ്ങി നിന്ന താരമാണ്. താരം 1993ല്‍ ബാലതാരമായി തമിഴ് സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ‘ഗോഡ്മാന്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ മലയാളത്തില്‍ അരങ്ങേറുന്നത്.

പിന്നാലെ ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘എഫ് ഐ ആര്‍’, ‘ഉസ്താദ്’, ‘ക്രോണിക്ക് ബാച്ചിലര്‍’, ‘മയിലാട്ടം’, ‘ലോക്നാഥ് ഐ.എ.എസ്’, ‘ബെന്‍ ജോണ്‍സണ്‍’ എന്നീ സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോള്‍ താരം മിനിസ്ക്രീനില്‍ സജീവമാണ്.

സാമൂഹിക മാധ്യമങ്ങളില്‍ തുളു ബ്രാഹ്മണ സ്ത്രീയായ ഇന്ദ്രജ മുസ്ലീമിനെ വിവാഹം കഴിച്ചതിനെ കുറിച്ച് നടത്തിയ പ്രസ്താവനകള്‍ വീണ്ടും വൈറലാകുകയാണ്‌.

നടി അബ്സര്‍ എന്ന മുസ്ലിം പയ്യനെ വിവാഹം കഴിച്ചപ്പോള്‍ നാടും വീടും കുലുങ്ങി കാണില്ലേ എന്ന ചോദ്യത്തിന് കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു : ‘രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവര്‍ സമ്മതിക്കാനും സാധ്യത ഉണ്ടെന്ന് കരുതി. അതില്‍ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളു. അങ്ങനെ റെജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

അബ്സര്‍ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനുമാണ്. ഈ പ്രഫഷനെ കുറിച്ച് വ്യക്തമായി അറിയാം. ഇത് എല്ലാം പ്രണയത്തിനു മുന്‍പേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെ കുറിച്ച് ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളു – മദ്യപിക്കരുത്. പുകവലിക്കരുത്. അങ്ങനെ ഒരാളായിരുന്നു അബ്സര്‍. അതോടെ മനസ്സു പറഞ്ഞു ‘ലോക്ക് ചെയ്യൂ. വിട്ടു കളയരുതെ’ന്ന്’.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top