കരയിൽ മാത്രമല്ല കടലിലും ശക്തി തെളിയിക്കുക്കയാണ് ഇന്ത്യൻ സേന. ഇന്ത്യ- ചൈന പ്രശനം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സേനയെ ഇന്ത്യ വിന്യസിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലും കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവികസേനയും കരുത്ത് തെളിയിക്കുകയാണ്.
നേരത്തെ ഉള്ളതിനേക്കാൾ 25 ശതമാനം വർധനവാണ് സമുദ്ര നീരിക്ഷണത്തിൽ നാവികസേനാ കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് രാജ്യങ്ങളുമായി നാവികഭാസ്യം ഇന്ത്യ നടത്തുകയും ചെയ്തു.
ഗല്‍വാന്‍ പ്രശ്നത്തിന് ശേഷം ഇന്ത്യൻ സമുദ്രത്തിലെയും തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായിട്ടാണ് നാവികസേനാ സമുദ്രത്തിൽ യുദ്ധക്കപ്പലുകളുടെ സാനിധ്യം വർധിപ്പിച്ചത്.
ബംഗാള്‍ ഉള്‍ക്കടലിലും മലാക്കന്‍ കടലിടുക്കിലും ഏദന്‍ കടലിടുക്കിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും,
ആന്തമാന്‍ കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലുo എല്ലാം തന്നെ നാവികസേനയുടെ വിമാനങ്ങളും കപ്പലുകളും വിന്യസിച്ചു കഴിഞ്ഞു.
