Entertainment

ഇന്ത്യന്‍ 2 സെറ്റില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 1 കോടി വീതം കൊടുത്തു കമൽ ഹാസൻ.

ഈ വർഷം ഫെബ്രുവരി 19ന് തമിഴ് സിനിമയായ ഇന്ത്യൻ 2 വിന്റെ സൈറ്റിൽ അപകടത്തിൽ മരിച്ച മൂന്നു പേരുടെയും കുടുംബങ്ങൾക്ക് സിനിമ താരം കമൽ ഹാസൻ കൈമാറി. സിനിമയുടെ സംവിധായകൻ ശങ്കർ, നിർമ്മാതാക്കളായ ലൈകാ പ്രൊഡക്ഷൻസ് പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. തമിഴ് സിനിമാ സംഘടനയായ ഫെപ്‌സി പ്രസിഡന്റും സംവിധായകനുമായ ആര്‍ കെ ശെല്‍വമണിയും ചടങ്ങിൽ പങ്കെടുത്തു. മരിച്ച മൂന്നുപേരുടെ ഒപ്പം അപകടത്തിൽ പരിക്കേറ്റയാൾക്കും ഒരു കോടി നൽകി.

ഇന്ത്യൻ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ക്രൈൻ ടെന്റിനു മുകളിൽ വീണായിരുന്നു അപകടം സംഭവിച്ചത്. ഷങ്കറിന്റെ സഹായ മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിംഗ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചെന്നൈ പൂനമല്ലിയിലായിരുന്നു ഷൂട്ടിംഗ്. മൃതദേഹം ആശുപത്രിയിൽ ചെന്ന് കണ്ട ശേഷമാണു ധനസഹായ തുക നൽകാൻ തീരുമാനിച്ചതെന്നും കമൽ ഹാസൻ പറഞ്ഞു.

ഇ വി പി ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. 150 അടി ഉയരത്തിലുള്ള ക്രൈൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ഇരുന്ന ടെന്റിന് മുകളിൽ വീണത്. താനും ശങ്കറും കഷ്ടി ആണ് രക്ഷപ്പെട്ടതെന്നും കമൽ പറഞ്ഞു.

Most Popular

To Top