മുംബൈ : സിനിമ താരങ്ങളെല്ലാം കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണില്‍ ആയതോടെ പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് തൃപ്തരാകുകയാണ്. ഇപ്പോള്‍ നടി ഇല്യാന ഡിക്രൂസും ലോക്ക്ഡൗണിന് മുമ്പുള്ള തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.താരം ത്രോബാക്ക് ചിത്രം ലോക ഭൗമ ദിനത്തിലാണ് പോസ്റ്റു ചെയ്തത്.
ഈ ചിത്രത്തില്‍ കറുത്ത ബിക്കിനിയില്‍ പ്രിന്റഡ് ഷാള്‍ ധരിച്ച് ബീച്ചിനോട് ചേര്‍ന്നുള്ള ഇളം വെയിലില്‍ താരം മയങ്ങുകയാണ്. വെള്ള ബിക്കിനിയില്‍ ഉള്ള മറ്റൊരു ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് താരം പങ്കുവെച്ചിരുന്നു.
ഇല്യാനയുടേതായി പുറത്ത് ഇറങ്ങാനുള്ള അടുത്ത സിനിമ അഭിഷേക് ബച്ചന് ഒപ്പമുള്ള ബിഗ്ഗ് ബുള്ളാണ്. അജയ് ദേവ്ഗണ് നിര്‍മ്മിക്കുന്ന ഈ ചിത്രം കൂക്കി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്.
