തിരുവനന്തപുരം: ഇരുപത്തിയഞ്ചാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാള സിനിമയും ഇടം പിടിച്ചു എന്ന സന്തോഷ വാർത്ത ആണ് ഇപ്പോൾ സിനിമപ്രേമികൾക്ക് മുന്നിൽ എത്തുന്നത്.
മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ചുരുളി”, ജയരാജ് സംവിധാനം ചെയ്ത “ഹാസ്യം” എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. മറാത്തി ചിത്രമായ “സ്ഥൽ പുരാണ് “( അക്ഷയ ഇന്ദിക്കർ), ഹിന്ദി ചിത്രം “കോസ “(മോഹിത് പ്രിയദർശനി)എന്നിവ ആണ് മത്സരത്തിൽ ഇടം നേടിയ മറ്റു ഇന്ത്യൻ ഭാഷ ചിത്രങ്ങൾ.
മലയാള സിനിമ എന്ന വിഭാഗത്തിലേക്ക് 12 സിനിമകൾക്ക് ഇടം പിടിക്കാൻ കഴിഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടവ:-
- ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ)
- സീ യൂ സൂൺ( മഹേഷ് നാരായണൻ)
- സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ )
- ലവ് (ഖാലിദ് റഹ്മാൻ)
- മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി)
- അറ്റൻഷൻ പ്ലീസ്( ജിതിൻ ഐസക് തോമസ് )
- വാങ്ക് (കാവ്യാ പ്രകാശ്)
- പക- ദ് റിവർ ഓഫ് ബ്ലഡ്( നിതിൻ ലൂക്കോസ് )
- തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡെ )
- പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ )
- ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ )
- കയറ്റം (സനൽകുമാർ ശശിധരൻ )
ഇവ കൂടാതെ ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഹിന്ദി പഞ്ചാബി കാശ്മീരി ഭാഷകളിൽ ഇറങ്ങിയ ഇവാൻ ഐ ആറിന്റെ മീൽ പത്തർ, അരുൺ കാർത്തിക്കിന്റെ തമിഴ് ചിത്രം ആയ നാസിർ,മനോജ് ജാഹ് സൺ ശ്യാം സുന്ദറിന്റെ കുതിരവാൽ എന്ന ഹിന്ദി ചിത്രവും,ചൈതന്യ തമ്ഹാനെയുടെ ഹിന്ദി, മാറാട്ടി, ബംഗാളി ഇംഗ്ലീഷ് ചിത്രം ആയ ദ് ഡിസ്പൾ എന്ന ചിത്രവും ,തമിഴ് ചിത്രം ആയ സേത്തുമാർ,പൃഥി കൊനാനൂറിന്റെ കന്നഡ ചിത്രം ആയ പിങ്കി എല്ലി, പുഷ്പേന്ദ്ര സിങ്ങിന്റെ ഹിന്ദി സിനിമ ആയ ലൈല ഔർ സാത്ത് ഗീത് എന്നീ ഏഴ് ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കലൈഡോസ്കോപ്പ് വിഭാഗത്തിലേക്ക് മലയാളം അടക്കം ആറ് സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ മലയാള ചിത്രം 1956 – മധ്യതിരുവതാംകൂർ, സജിൻ ബാബുവിന്റെ ബിരിയാണി,ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ കൂട്ടുകെട്ടിൽ പിറന്ന വാസന്തി എന്നിവ ആണ് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ. ഇവ കൂടാതെ ഇന്ദ്രാണി റോയ് ചൗധരിയുടെ ബംഗാളി ചിത്രം ആയ ജോൻജാൻ,ഗിരീഷ് കാസറവള്ളിയുടെ കന്നഡ ചിത്രം ഇല്ലിരലാരെ അല്ലിഗെ ഹോഗലാര, ഗോവിന്ദ് നിഹലാനിയുടെ ഇംഗ്ലീഷ് ചിത്രം ആയ അപ് അപ് &അപ് എന്നീ ചിത്രങ്ങളും കലൈഡോസ്കോപ്പ് വിഭാഗത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ ആണ്.
ഇത്തവണ കോവിഡ് ജനജീവിതത്തെ പിടിമുറുക്കിയ സാഹചര്യം ആയോണ്ട് ആണ് 2021 ഫെബ്രുവരി 12 മുതൽ 19 വരെ മേള നീണ്ടുപോയത്. സാധാരണ ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള ആണ്.
