Food

എന്താണ് Dalgona Coffee? നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം.

dalgona coffee kerala malayalam

തിരുവനന്തപുരം: സോഷ്യ മീഡിയയിൽ കൊറോണ കാലത്തു വൈറൽ ആയി കൊണ്ട് ഇരിക്കുന്ന ഒന്ന് ആണ് ഡാൽഗോന കോഫി. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും ടിക് ടോക്കിലും എല്ലായിടത്തും വൈറൽ ആണ് ഡാൽഗോന കോഫി. ഇൻസ്റാഗ്രാമിലും ടിക് ടോക്കിലും ഡാൽഗോന കോഫി ചാലെൻജ് വരെ തുടങ്ങി കഴിഞ്ഞു.

ലോക്കഡോൺ കാരണം വീട്ടിലിരിക്കുന്ന ആളുകൾ ഇപ്പോ പല തരം ഡാൽഗോന കോഫി ഉണ്ടാക്കുന്ന തിരക്കിൽ ആണ്.

എന്താണ് ഡാൽഗോന കോഫി?

ഇത് ഒരു സൗത്ത് കൊറിയൻ DIY വിപ്പെട് ക്രീം കോഫി ആണ്. ഒരു സൗത്ത് കൊറിയൻ യൂട്യൂബർ പോസ്റ്റ് ചെയ്ത വിഡിയോയിൽ തുടങ്ങിയതാണ് ഈ ട്രെൻഡ്. വീഡിയോ ചുവടെ കൊടുത്തിരിക്കുന്നു.

ഡാൽഗോന കോഫി എങ്ങനെ ഉണ്ടാക്കാം?

ഡാൽഗോന കോഫി ഉണ്ടാക്കാൻ വളരെ ഈസി ആണ്. വെറും 15 മിനുട്ടിനകത്തു നിങ്ങള്ക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും.

  • 2 tbsp കോഫി പൌഡർ
  • 2 tbsp പഞ്ചസാര
  • 2 tbsp വെള്ളം
  • 1/2 കപ്പ് പാല്

ഇത്രേം ഉണ്ടേൽ നിങ്ങൾക്കും ഡാൽഗോന കോഫി വീട്ടിൽ ഉണ്ടാക്കാം.

പഞ്ചസാരയും, കോഫി പൗഡഡറും ചൂട് വെള്ളംവും കൂടെ ഒരു പാത്രത്തിൽ എടുത്തു മിക്സ് ചെയുക.

മിക്സർ ഉണ്ടേൽ അത് ഉപഗോയിച്ചോ, അല്ലേൽ കൈ കൊണ്ടോ ഒരു ക്രീമി രൂപത്തിൽ എത്തുംവരെ മിക്സ് ചെയുക.

ഒരു ഗ്ലാസിൽ തണുത്ത പാല് എടുക്കുക. എന്നിട്ടു ഇപ്പോൾ ഉണ്ടാക്കിയ മിശ്രിതം അതിലേക്കു ആഡ് ചെയുക.

ഡാൽഗോന കോഫി റെഡി! നിങ്ങളും ഉണ്ടാക്കി നോക്കൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top