Entertainment

‘സാരി ഇങ്ങനെ ഉടുക്കാം.’ ; വീഡിയോയുമായി വിവാദ താരം ശ്രീ റെഡ്ഡി

നടി ശ്രീ റെഡ്ഡിയുടേത് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു. ശ്രീ പ്രേക്ഷകശ്രദ്ധ നേടിയത് കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമര്‍ശങ്ങളിലൂടെയാണ്. നടി പല പ്രമുഖ താരങ്ങള്‍ക്ക് എതിരെയും വിവാദ പ്രസ്താവനകളുമായി രംഗത്ത് എത്തിയിരുന്നു. ടോളിവുഡില്‍ ഇതെല്ലാം വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. ടോളിവുഡ് താര സംഘടന നടിയ്ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ശ്രീ റെഡ്ഡി സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ശ്രീ ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഇത്തവണ താരം വിവാദ പരാമര്‍ശങ്ങളുമായിട്ടല്ല വന്നിരിക്കുന്നത്. ശ്രീ മനോഹരമായി എങ്ങനെ സാരി ഉടുക്കാമെന്ന് പങ്കുവെച്ചിരിക്കുകയാണ്. ശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത് തന്റെ യുട്യൂബ് ചാനലിലൂടെയാണ്.

കാഞ്ചീപുരം പട്ടു സാരി ഉടുക്കുന്ന വീഡിയോയാണ് ശ്രീ ചെയ്തത്. നടി സാരി ഉടുക്കാനുള്ള പൊടിക്കൈകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും വീഡിയോയ്ക്ക് താഴെ വരുന്ന മിക്ക കമെന്റുകളും താരത്തിനെതിരെയുള്ള ബോഡിഷെയിമിങ്ങ് ഉദ്ദേശിച്ചതാണ്. തടി കുറക്കാനും വയര്‍ കുറയ്ക്കുവാനും ഉള്ള കമെന്റുകളും എത്തുകയാണ്. ചില നല്ല കമെന്റുകളും വീഡിയോയ്ക്ക് എത്തുന്നുണ്ട്.

ശ്രീ അഭിനയരംഗത്തേക്ക് വരുന്നത് ‘നീനു നാന്ന അബദ്ധം’ എന്ന ആല്‍ബത്തിലൂടെയാണ്. താരം ‘അരവിന്ദ് 2’, ‘സിന്ദഗി’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീ ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്. പക്ഷെ അധികം സിനിമയില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. നടി സിനിമയില്‍ അവസരം ലഭിക്കുന്നതിനായി പലര്‍ക്കു മുന്നിലും വഴങ്ങേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞെന്നും തുറന്നു പറഞ്ഞിരുന്നു.

2018 ഏപ്രിലില്‍ ഹൈദരാബാദിലെ തെലുഗു ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു മുന്നില്‍ അര്‍ദ്ധനഗ്നയായി ശ്രീ റെഡ്ഡി കാസ്റ്റിങ്ങ് കൗച്ച് സമ്പ്രദായത്തിന് എതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഹോളിവുഡില്‍ പ്രശസ്തി ആര്‍ജ്ജിച്ച #മീ ടൂ ക്യാമ്പെയ്നും കാസ്റ്റിങ്ങ് കൗച്ചിന് എതിരെ ആയിരുന്നു. പലരും ഏറെ വിവാദമായ ശ്രീയുടെ സമരമുറയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തി.

ശ്രീ റെഡ്ഡിയെ പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 294ാം വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത് അറസ്റ്റു ചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top