Uncategorized

ആണുങ്ങളെ വീഴ്ത്തി പണം തട്ടാൻ സുന്ദരികൾ..!! ഹണി ട്രാപ് സംഘം പിടിയിൽ…!! നിങ്ങളും സൂക്ഷിച്ചോളുക..!

സോഷ്യൽ മീഡിയ ഇപ്പോൾ തട്ടിപ്പ് നടത്താൻ ഉള്ള നല്ല ഒരു പ്ലാറ്റ് ഫോം ആണ് എന്ന് പറയാം. നിരവധി ഓൺലൈൻ തട്ടിപ്പ് ആണ് ഇതിലൂടെ നടക്കുന്നത്. പല തരത്തിൽ ഉള്ളത്. സ്ത്രീകളും ഇതിൽ മുൻപന്തിയിൽ ഉണ്ട്. അത്തരത്തിൽ സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ നാലുപേർ മംഗളൂരുവില്‍ പിടിയിലായി . ബസ് ജീവനക്കാരനായ മലയാളി യുവാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ ആണ് സംഘം പിടിയിലായത്.

സൂറത്കല്‍ കൃഷ്ണാപുര റോ‍‍ഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്‍റായ സീനത്ത്, ഡ്രൈവര്‍മാരായ
അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍ മുഹമ്മദ് എന്നിവരുടെ തട്ടിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത് . ബസ് ജീവനക്കാരനായിരുന്ന മലയാളിയെ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ്.
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ആണ് യുവതികള്‍ പരാതിക്കാരനുമായി സൗഹൃദം ഉണ്ടാക്കി എടുക്കുന്നത് .

ശേഷം ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് പരതികാരനെ ഭീഷണിപ്പെടുത്തി. അത്‌ വേണ്ടങ്കിൽ അഞ്ചുലക്ഷം രൂപ നൽകണം എന്നായിരുന്നു ആവിശ്യം . ഇവരുടെ ഭീഷണിക്ക് വഴങ്ങി യുവാവ് കയ്യിലുണ്ടായ
മുപ്പതിനായിരത്തോളം രൂപ നൽകി. എന്നിട്ടും ഭീഷണി അവസാനിക്കാതെ വന്നതോടെ മംഗളൂരു പൊലീസില്‍ പരാതി കൊടുക്കുക ആയിരുന്നു.
തുടർന്ന് പോലിസ് എത്തി
പ്രതികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വാഹനം തുടങ്ങിയവ കണ്ടെത്തി.
മൊബൈല്‍ഫോണ്‍ പരിശോധനയിൽ കൂടുതൽ ആളുകൾ ഈ തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവ് ആയി വിഡിയോകളും കണ്ടെത്തി.

Most Popular

To Top