Entertainment

ഇനി ലിപ് ലോക്ക് ചെയ്യുമ്പോൾ ഞാൻ ആലോചിക്കും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് താരം നടത്തിയത്. താന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് താരമിപ്പോള്‍ തുറന്ന് പറയുകയാണ്. ഹണി വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് ലിപ്പ് ലോക്ക് ചെയ്യുന്ന രംഗം നടിക്ക് അഭിനയിക്കേണ്ടി വന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. അതിനക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പ്രതികരണമറിയിച്ചിരുന്നു.

അതില്‍ ഹണി പറയുന്നത് ഇപ്രകാരമാണ് ‘ഇനി താന്‍ ഒരു ലിപ്പ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കും എന്നാണ്. വണ്‍ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം നേരത്തെ അവര്‍ പറഞ്ഞിരുന്നില്ല. അതില്‍ എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു.

എന്നാല്‍ പെട്ടന്നൊരു ദിവസം അയാള്‍ അവളുടെ മുന്നില്‍ എത്തുന്നു. ആ സീനാണ് അഭിനയിച്ചത്. അത് ഇമോഷണല്‍ സീനാണ്. ആലോചിച്ചു നോക്കിയപ്പോള്‍ ആ രംഗത്തില്‍ ലിപ്പ് ലോക്ക് ചെയ്യുന്നതില്‍ പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നി, കാരണം ആ കഥയും കഥാപാത്രവും അത് അര്‍ഹിക്കുന്നുണ്ട്. ആ രംഗത്തില്‍ അഭിനയിച്ചതില്‍ എനിക്ക് ഒരു തെറ്റും തോന്നിയിരുന്നില്ല. എന്നാല്‍ ഈ സീന്‍ എടുത്തു സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. അത് തനിക്ക് വളരെയധികം വിഷമമായി.

കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്. നമ്മള്‍ നല്ല ഉദ്ദേശത്തോടെ ആണ് ചെയുന്നെങ്കില്‍ പോലും പല കാര്യങ്ങളും മോശമാകാം. ആ രംഗം ഒരു ഇമോഷണല്‍ സീക്വന്‍സ് ആയിരുന്നു. ഇനി ഒരു ലിപ്പ്‌ലോക്ക് രംഗം വരുകയാണെങ്കില്‍ ഞാന്‍ ഒന്നല്ല പത്തു തവണ എങ്കിലും ചിന്തിച്ചിട്ട മാത്രമേ അത് ചെയ്യണോ വേണ്ടയോ എന്ന തീരുമാനമെടുക്കുവെന്നും താരം പറയുന്നു.

Most Popular

To Top