
ബോയ്ഫ്രണ്ട് എന്ന വിനയൻ സംവിധനം ചെയ്ത മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച അഭിനേത്രിയാണ് ഹണി റോസ്. ഇന്ന് കുടുംബ പ്രേക്ഷകരുടെ അടക്കം ഇഷ്ട് തരാം ആയ ഹണി നിരവധി മലയാള ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. . തമിഴ് സിനിമയിലും തന്റെ സാനിധ്യം അറിയിച്ച ഹണി അഭിനയിച്ച മിക്ക കഥാപത്രങ്ങളും കുടുംബ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം കൂടിയാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്ന്നെ എല്ലാ റോളുകളും തനിക്ക് വഴങ്ങും എന്നും തെളിയിച്ച ഹണി ബോൾഡ് ആയ കഥാപത്രങ്ങളും തെരഞ്ഞെടുക്കുവാൻ ശ്രെധ കാണിക്കാറുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് ഹണിക്ക് വലിയൊരു ബ്രേക്ക് സമ്മാനിച്ചത്. എന്നാൽ കഴിഞ്ഞ സമയത് ഇറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഹണി അഭിനയിച്ചത് വളരെ അധികം വിവാദമായിരുന്നു. സിനിമയിൽ ഓവർ ഗ്ലാമർ ആയി പ്രത്യക്ഷപെട്ടു എന്നാണ് പലരും കുറ്റം പറഞ്ഞത്. ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചങ്ക്സ് എന്നാൽ എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ അതിൽ നിന്ന് വന്നെന്നും ഹണി പറഞ്ഞു.

മറ്റുള്ള ഭാഷകളിൽ ഇതുപോലെയുള്ള വേഷങ്ങൾ വന്നാൽ ആസാദിക്കുന്ന ഇവർ തന്നേയാണ് കുറ്റം പറഞ്ഞത് എന്നും ഹണി വ്യക്തമാക്കി. കോമഡി ചിത്രമായി ഇറങ്ങിയ ചങ്ക്സ് കുടുംബ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് എന്നും ഹണി കൂടി ചേർത്ത്.

