മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ലുസിസിയെ വിമര്‍ശിച്ച ഹരീഷ് പേരടി എത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പാക്കുന്ന ഈ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വിധു വിന്‍സെന്റ് രാജിവെച്ചതിന് ശേഷം വ്യക്തമാക്കിയിരുന്നു. പിന്നാലെ കോസ്റ്റിയൂം ഡിസൈനളായ സ്റ്റെഫിയും തനിക്ക ഡബ്ലുസിസിയില്‍ നിന്ന് നേരിടേണ്ടി വന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സ്ത്രികളില്‍ ചിലവര്‍ക്ക് മാത്രമേ സംഘടനയില്‍ മുന്തൂക്കമുള്ളുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഇവര്‍ രണ്ടുപേരും തങ്ങള്‍ക്കെതിരെ നടന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും ഡബ്ലുസിസിയോ ഭാരവാഹികളോ ഒന്നും പ്രതികരിച്ചിട്ടില്ല. സിനിമയിലെയും അമ്മയിലെയും സ്ത്രീ വിരുദ്ധത കണ്ടുപിടിച്ചവര്‍ ഇതിനെതിരെ പ്രതികരിക്കാത്തത് എന്തെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.
എന്താണ് ഡബ്യുസിസി?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രീകള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…
കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര് നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വയ്ക്കാന്‍ കാരണമെന്താണ് ?…
പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവന് നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം…നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
