Entertainment

ഒരിക്കല്‍ ആട്ടിയോടിച്ചു. ഇന്ന് മരുമകളായി സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു ; ജീവിതം തുളുമ്പി നില്‍ക്കുന്ന തങ്ങളുടെ പ്രണയം മാംഗല്യത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹരിണി ചന്ദന

നമ്മുടെ സമൂഹത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സ് പൊരുതി നേടിയ ജീവിതം സമാന താത്പര്യങ്ങള്‍ ഉള്ളവര്‍ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തളര്‍ത്തുന്നവര്‍ക്കും ഒരു വലിയ പ്രചോദനമാണ്. അത്തരത്തില്‍ വിജയത്തില്‍ മുത്തമിടുകയാണ്.

പതിനാറാം വയസ്സില്‍ പെണ്ണായി മാത്രമേ ഇനി ജീവിക്കൂ എന്ന് ഹരിണി നിശ്ചയിച്ചപ്പോള്‍ കുമ്പളങ്ങി എന്ന സ്വന്തം നാട്ടില്‍ നിന്ന് പോകേണ്ടി വന്നതാണ് ഹരിണിയ്ക്ക്. പിന്നീട് മോഡലിങ്ങില്‍ എത്തിയ ഹാരിണിയ്ക്ക് സഹപാഠിയായിരുന്ന സുനീഷുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ഇത് അറിഞ്ഞാല്‍ സനീഷിന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഹാരിണിയുടെ ‘സുനു’വിന്റെ പെങ്ങള്‍ മാളു ദാസ് അറിഞ്ഞപ്പോഴും മറ്റ് കുടുംബാംഗങ്ങളോട് പറഞ്ഞപ്പോഴും എല്ലാവരും പിന്തുണയും സ്നേഹവുമായി ഒപ്പം നില്‍ക്കുകയാണ്. ഹാരിണി അവരുടെ ആചാരപ്രകാരം അമ്മയായി സ്വീകരിച്ച രഞ്ജു രഞ്ജിമാറും ഈ ബന്ധത്തിന് സമ്മതിച്ചു. ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ നീട്ടി വെയ്ക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് ഇവര്‍.

ജീവീതത്തില്‍ എല്ലാ സ്റ്റീരിയോടൈപ്പുകളുടെ ചങ്ങലകളെയും തച്ചുടച്ച് ഇവര്‍ക്ക് ഒന്നിച്ച് മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു! വിവാഹാശംസകള്‍!

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top