Health

ജിമ്മുകളിൽ പോകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഡൽഹി : അൺലോക്ക് 3.0യുടെ ഭാഗമായി ജിംനേഷ്യങ്ങൾ തുറക്കുമ്പോൾ അതിനൊപ്പം ആരോഗ്യ സേതു ആപ്പും കേന്ദ്ര സർക്കാർ നിർബന്ധമാകുന്നു. ഓഗസ്റ്റ്‌ അഞ്ച് മുതലാണ് ജിമ്മുകൾ തുറന്നുപ്രവർത്തിക്കുക. ഇതിനായി വിശദമായ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.

കോവിഡ് ചട്ടങ്ങൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ജിമ്മുകളിലും, യോഗ കേന്ദ്രങ്ങളിലും എത്തുവാൻ പാടുള്ളു. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. സ്വയം തന്നെ എല്ലാവരും ഇത് പാലിക്കണമെന്നും നിർദേശമുണ്ട്.

നിർദേശങ്ങൾ ഇങ്ങനെ

  1. ജിമ്മിലെ എല്ലാ ഉപകരണങ്ങളും ആറടി ദൂരത്തിൽ ആകണം
  2. ഔട്ട്‌ ഡോറുകളിൽ വർക്ക്‌ ഔട്ട്‌ ചെയ്യാൻ കൂടുതൽ സൗകര്യങ്ങൾ ചെയ്യണം.
  3. അകത്തേക്കും പുറത്തേക്കും കടക്കുന്നത് രണ്ട് വാതിലികളിൽ കൂടി ആവണം.
  4. യന്ത്രങ്ങൾ എല്ലാം തന്നെ കൃത്യമായി അണുവിമുക്തമാകണം
  5. പണമിടപാടുകൾ ഡിജിറ്റൽ മാർഗ്ഗത്തിലൂടെയാകണം
  6. വരുന്നവർക്കു കോവിഡ് ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തണം.
  7. എല്ലാവരും ആറടി അകലം നിർബന്ധമായും പാലിക്കണം
  8. പാർക്കിംഗ് സ്ഥലങ്ങൾ, ഇടനാഴികൾ, എലിവേറ്ററുകൾ എന്നിവയിൽ ക്രമീകരണങ്ങൾ നടത്തണം.

Most Popular

To Top