Kerala News

സ്വർണക്കടത്ത് കേസിൽ ബി ജെ പിയും മുൾമുനയിൽ

തിരുവനതപുരം : സംസ്ഥാനത്തെ അകെ ഞെട്ടിച്ച സ്വർണക്കടത്തു കേസിൽ ഇടത്തപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആദ്യ ബിജെപിയുടെ ആയിരുന്നു . എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപിയും മുൾമുനയിൽ പെട്ട അവസ്ഥയാണ് .

കേസിൽ പ്രതിചേർക്കപ്പെട്ട തിരുവനതപുരം സ്വദേശി സന്ദീപ് നായർക്ക് ബിജെപി ബന്ധമുണ്ടെന്നു ആരോപിക്കുന്നത് . കൂടാതെ നയതന്ത്ര ബാഗേജ് വാങ്ങാൻ ശ്രമിച്ചു എന്ന് സംശയത്തെതുടർന്ന് കസ്റ്റംസ് ഉദ്യോഗസ്‌ഥർ അറസ്റ്റ് ചെയ്‌ത കാർഗോ ക്ലിയറിംഗ് ഏജൻസി ഉടമ ഒ.ജി. ഹരി രാജിന് സംഘപരിവാർ ബന്ധമുണ്ടെന്ന സംശയവും ഉയർന്നുവരുന്നുണ്ട്.“ബാഗേജ് എന്തിനാണ് വൈകിയതെന്ന് അറിയാൻ ഞാൻ ജോയിന്റ് കമ്മീഷണർക്ക് ഒരു സന്ദേശം അയച്ചിരുന്നു. കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് ഞാൻ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. ബാഗേജ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നും എനിക്കറിയില്ലായിരുന്നു, ” രാജ് ഒരു മലയാള ചാനലിനോട് പറഞ്ഞിരുന്നതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

നേരത്തെ പ്രതികളിൽ ഒരാളായ സന്ദീപ് നായകർക്ക് ബിജെപി നേതാവ് രാജശേഖരനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പുറത്തുവന്നിരുന്നു .സന്ദീപിന്റെ ഫെയ്സ്ബുക്ക് പേജിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നു വന്നത് . എന്നാൽ ഇത് ബിജെപി നേതൃത്വം തള്ളി കളഞ്ഞു.

“ഞാൻ ബി‌.എം‌.എസിനൊപ്പമോ ബി.ജെ.പിയോടൊപ്പമോ ഇല്ല. ഇതൊരു രാഷ്ട്രീയ കളിയാണ്,” ഹരി രാജ് പറഞ്ഞു.

Most Popular

To Top