Uncategorized

അവന് ചെമ്പകപ്പൂവിനോടുള്ള പ്രണയത്തിനൊപ്പം ഞാനും തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ മനസു കൊണ്ട് ഒന്നായി…ജീവിതം ഹാപ്പിയാണ്, എല്ലാ അർത്ഥത്തിലും

“ഗേ ദമ്പതികൾക്ക് അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങളൊന്നും നിർഭാഗ്യവശാൽ നമ്മുടെ ഇടയിൽ ഇല്ല.
എന്റെ പാർട്ണർ അത് ആഗ്രഹിക്കുന്നു. അവന്റെ ഇഷ്ടത്തെ ഞാൻ ബഹുമാനിക്കുന്നു”.ഗേ പ്രണയം തുറന്ന് പറഞ്ഞു പ്രജിൻ.

എല്ലാ കാര്യങ്ങളും ഇപ്പോൾ നമ്മൾ വിദേശരാജ്യങ്ങളെ അനുകരിക്കുക ആണ്. വിദേശ സംസ്കാരങ്ങൾ നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തുക ആണ്. പ്രണയത്തിലും അത്‌ പ്രതിഫലിക്കുന്നു. രണ്ടു പുരുഷൻമാർ തമ്മിൽ പ്രണയത്തിൽ ആണ് എന്ന് പറഞ്ഞാൽ നമ്മുടെ സദാചാരസഹോദരങ്ങൾക്ക് ഉൾകൊള്ളാൻ ഇത്തിരി പ്രയാസം ആയിരിക്കും.സമൂഹം തീർത്തിരിക്കുന്ന ഒരു ചട്ട കൂട് ആണ് അത്‌. എന്നാൽ ആളുകൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കാത്ത പ്രണയത്തെ കുറിച്ച് തുറന്ന് പറയുക ആണ് പ്രജിൻ.

വാക്കുകൾ ഇങ്ങനെ……”പ്രണയം തിരിച്ചറിയും മുമ്പേ സ്വത്വം തിരിഞ്ഞറിഞ്ഞവരായിരുന്നു ഞങ്ങൾ. അതെപ്പോഴാണ് എന്ന ചോദ്യത്തിനും എങ്ങനെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. സ്ത്രീയും പുരുഷനും മാത്രമല്ല, ഈ ലോകത്ത് 70ൽ അധികം ജെൻഡർ ഐഡന്റിറ്റികൾ ഉണ്ട്. അവർക്ക് പരസ്പരം ഇഷ്ടം തോന്നാറുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് ഞങ്ങളെന്നും, ഞങ്ങളുടെ പ്രണയം പ്രകൃത്യാലുള്ളതാണെന്നും മാത്രം തിരിച്ചറിയൂ..

ഒരു ടിപ്പിക്കൽ ലവ് സ്റ്റോറിയുടെ കണക്ക് ഐ ലവ് യൂ… ഐ ലൈക് യൂ… എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതൊന്നും പറയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വരികയായിരുന്നു. അതിന് ചെമ്പകപ്പൂ നിമിത്തമായി എന്നു വേണം പറയാൻ. അവന് ചെമ്പകപ്പൂവിനോടുള്ള പ്രണയത്തിനൊപ്പം ഞാനും തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ മനസു കൊണ്ട് ഒന്നായി. ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു.

ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയാണ് ഞാൻ. ഉണ്ണിക്കണ്ണൻ എംബിഎക്ക് പഠിക്കുന്നു. തിരുവനന്തപുരത്താണ് ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുക്കുമ്പോൾ സമൂഹത്തിന്റെ അറപ്പും ദുഷിപ്പും കലർന്ന കുത്തുവാക്കുകളെ ‍ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗേ പ്രണയങ്ങളെ ഉൾക്കൊള്ളാവുന്ന പക്വതയിലേക്ക് സമൂഹം മാറിത്തുടങ്ങി എന്നത് ആശ്വാസകരമായി. ഞങ്ങൾക്ക് മുമ്പ് ഒരുമിക്കാൻ തീരുമാനിച്ച നികേഷ്–സോനു ദമ്പതികളെ സോഷ്യൽ മീ‍ഡിയ ചിത്രവധം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ കാര്യത്തിൽ ആക്രമണങ്ങൾ തുലോം കുറവായിരുന്നു. വേൾഡ് മലയാളി സർക്കിളില്‍ പോസ്റ്റ് ചെയ്ത ഞങ്ങളുടെ പ്രണയ ചിത്രത്തെ ആരും കാര്യമായി ആക്രമിച്ചിട്ടില്ല എന്നത് സമൂഹത്തിന്റെ നല്ലമാറ്റമായി കരുതാം. പിന്നെ വീട്ടുകാർ, എനിക്ക് ഉണ്ണിക്കണ്ണനോടുള്ള പ്രണയത്തെ ഉൾക്കൊള്ളാനുള്ള മാനസിക അവസ്ഥയിലേക്ക് അവർ എന്തായാലും ഇപ്പോൾ എത്തിയിട്ടില്ല. അങ്ങനെയൊരു സാഹചര്യം എത്തുമ്പോൾ ഉറപ്പായും അവരോടും പറയും. ഉണ്ണിക്കണ്ണന്റെ വീട്ടുകാർക്ക് ഞങ്ങളുടെ റിലേഷനിൽ പൂർണ സമ്മതമാണ്.

 

ഗേ ദമ്പതികൾക്ക് അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങളൊന്നും നിർഭാഗ്യവശാൽ നമ്മുടെ ഇടയിൽ ഇല്ല. അങ്ങനെയൊന്ന് സംഭവിക്കുന്ന നിമിഷം വിവാഹം രജിസ്ട്രേഷനെ കുറിച്ച് ചിന്തിക്കും. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനെ നിയമ നൂലാമാലകളുമായി വിളക്കി ചേർക്കാൻ താത്പര്യം ഉണ്ടായിട്ടല്ല. എന്റെ പാർട്ണർ അത് ആഗ്രഹിക്കുന്നു. അവന്റെ ഇഷ്ടത്തെ ഞാൻ ബഹുമാനിക്കുന്നു.
ഞങ്ങളുടെ പ്രണയത്തെ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് ആലോലിച്ച് എനിക്ക് ആശങ്കകളില്ല. പക്ഷേ.. നിങ്ങൾക്ക് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ഒരുപാട് ഉണ്ടാകും. ഒരു പക്ഷേ നിങ്ങളുടെ കുടുംബത്തിൽ തന്നെ സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുമൊക്കെ കാണും. അത് തിരിച്ചറിയുന്ന നിമിഷം അവർക്കെതിരെ വാളെടുക്കാരിതിരുന്നാൽ മതി. അവരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടായാൽ മാത്രം മതി. എന്റെയും ഉണ്ണിക്കണ്ണന്റേയും ജീവിതം ഹാപ്പിയാണ്, എല്ലാ അർത്ഥത്തിലും

വനിത ഓൺലൈനോട്‌ ആയിരുന്നു തുറന്നു പറച്ചിൽ നടത്തിയത്.

Most Popular

To Top