Entertainment

ഞെട്ടണ്ട! ചുന്ന സാരിയിൽ അതീവ ഗ്‌ളാമോർസ് ആയി നടി ഗായത്രി സുരേഷ്

ജമ്നാപ്യാരി എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്ന് വന്ന താരമാണ് ഗായത്രി സുരേഷ്. 2014ലെ ഫെമിന മിസ് കേരള കൂടിയായ ഗായത്രി സുരേഷ് കരിങ്കുന്നം സിക്‌സെസ്, ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കിലുമെല്ലാം തന്റെ അഭിനയം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന താരമിപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ്.

താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ഗായത്രി സുരേഷിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അജീഷ് പ്രേമാണ്. നൊസ്റ്റാള്‍ജിയ ഇവെന്റ്സാണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ചിത്രത്തിന് വളരെ മികച്ച കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്.

തന്റെ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം സൗത്ത് ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നത്.

Most Popular

To Top