സ്ക്രിപ്റ്റ് തയ്യാറാക്കി ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് താനെന്ന് ഗൗതം മേനോന്. ‘ഫഹദിനെ പരിചയപ്പെടുന്നതിനും മുന്‍പു തന്നെ ഞാന്‍ ഫഹദിന്റെ ഒരു ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദിന്റെ അഭിനയം എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് ഓരോ സീനിനും മുന്‍പും എടുക്കുന്ന തയ്യാറെടുപ്പുകള്‍ പ്രശംസനീയമാണ്.’ ഗൗതം പറഞ്ഞു.
ഗൗതം മേനോന് ഫഹദ് – അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പിറന്ന ‘ട്രാന്‍സി’ലും അഭിനയിച്ചിട്ടുണ്ട്. ധനുഷ് ചിത്രം ‘എന്നെ നോക്കി പായും തോട്ട’യ്ക്ക് ശേഷം ഗൗതം ഇപ്പോള്‍ ‘ജോഷ്വാ ഇമൈ പോല്‍ കാക്ക’ ചെയ്യുകയാണ്.
