Entertainment

‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ ; വീണ്ടും നിവിന്‍ പോളി നിര്‍മ്മാതാവിന്റെ വേഷത്തില്‍

നടന്‍ നിവിന്‍ പോളി ആദ്യമായി സ്ക്രീനില്‍ എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ‘മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി’ന്റെ റിലീസ് കഴിഞ്ഞിട്ട് പത്ത് വര്‍ഷങ്ങളായി. ഈ അവസരത്തില്‍ തന്നെ നിവിന്‍ പോളി പുതിയതായി അഭിനയിക്കാന്‍ പോകുന്ന പ്രൊജെക്റ്റും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഗ്യാങ്ങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്ന കൗതുകകരമായ ടൈറ്റിലിലാണ് ചിത്രം എത്തുന്നത്.

സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവല്‍ ജോസഫാണ്. പോളി ജൂനിയര്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

കഥാപാത്രങ്ങളുടെ അപ്പിയറന്‍സ് ഒന്നും ഇല്ലാതെ തന്നെയാണ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഇത് ‘ആക്ഷന്‍ ഹീറോ ബിജു’, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്നീ സിനിമകള്‍ക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണ്.

റോണി മാനുവല്‍ ജോസഫിനൊപ്പം അനീഷ് രാജശേഖരന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. രവി മാത്യു നിര്‍മ്മാണ പങ്കാളിയാണ്.

Most Popular

To Top