ഫുക്രു ടിക്ക്ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരമാണ്. താരത്തിന് ബിഗ്ഗ് ബോസ്സില്‍ എത്തിയതോടെ ആരാധകരും വിമര്‍ശകരും വര്‍ദ്ധിച്ചു. ബിഗ്ഗ് ബോസ്സില്‍ നമ്മള് കണ്ടത് ടിക്ക്ടോക്കില്‍ കണ്ട ആ ഫ്രീക്കന്‍ പയ്യനില്‍ നിന്ന് തീര്‍ത്തും മറ്റൊരു വ്യക്തിയെയാണ്. ഫുക്രു ഹൗസില്‍ ആദ്യം മുതല്‍ തന്നെ പല പ്രശ്നങ്ങളിലും പക്വതയാര്‍ന്ന ഇടപെടലുകളിലൂടെയാണ് പെരുമാറിയിരുന്നത്. ഫുക്രു ആരുടെയും ഇടത്തിലേക്ക് അനാവശ്യമായി കടന്നു കയറാതെയും, എന്നാല്‍ ഇടപെടേണ്ട സമയത്ത് ജനശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയും ശ്രദ്ധിക്കപ്പെട്ടു. പല ബിഗ്ഗ് ബോസ്സ് പ്രേക്ഷകരും വിശ്വസിക്കുന്നത് ഷോ പൂര്‍ണ്ണമാക്കി അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഫുക്രു ഒന്നാമത്തെയോ രണ്ടാമത്തെയോ സ്ഥാനം സ്വന്തമാക്കുമെന്ന് ആയിരുന്നു. ഷോയ്ക്കിടെ തന്റെ പ്രണയത്തെ കുറിച്ചു ഫുക്രു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സിനിമാ താരങ്ങള്‍ അടക്കം ധാരാളം പെണ് സുഹൃത്തുക്കളുള്ള ഫുക്രുവിന്റെ കാമുകി ആരാണെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷ ഉണ്ടായിരുന്നു. താരം നടി നൂറിന് അടക്കം പലരുമായുമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. പക്ഷെ ഫുക്രുവിന്റെ കാമുകിയുടെ ഫോട്ടോ മാത്രം എങ്ങും ഉണ്ടായിരുന്നില്ല. സാക്ഷാല്‍ ഫുക്രു തന്നെ തന്റെ ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഷോയിലൂടെ കൊടുക്കുകയായിരുന്നു. ഫുക്രു സ്കൂളില്‍ പഠിക്കുന്ന കാലത്ത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോട് തോന്നിയ പ്രണയമാണ് തുറന്നു പറഞ്ഞത്.
സബിന്‍ എന്ന സുഹൃത്ത് സ്ഥിരമായി നോക്കുന്ന കുട്ടിയായിരുന്നുവത്രെ അവള്. തനിക്കും അവളോട് പ്രണയം തോന്നിയെന്ന് ഫുക്രു വെളിപ്പെടുത്തി. ഒരു തവണ അവള് സ്കൂളില്‍ കുട്ടിയുടുപ്പ് ഇട്ട് വന്നപ്പോള്‍ എല്ലാവരും അവളെ വായി നോക്കുന്നത് കണ്ട് സഹികെട്ട ഫുക്രു അവളോട് ‘നിനക്ക് കുറച്ച് നല്ല ഇറക്കമുള്ള ഡ്രെസ്സ് ഇട്ടുകൂടെ?’ എന്ന് ചോദിച്ചു. അപ്പോള്‍ മുതലാണ് രണ്ടുപേരും പ്രണയത്തില്‍ ആകുന്നത്.
സ്കൂള്‍ അടച്ച സമയത്ത് ഫുക്രു അവള്‍ക്ക് സിം കൊടുക്കാന്‍ വേണ്ടി അവളുടെ വീട്ടില്‍ പോയി. അവളുടെ അമ്മ ഫുക്രുവിനെ ഓടിച്ചു. അന്ന് തിരിച്ച് ഓടിയെങ്കിലും ഫുക്രു പറയുന്നത് താന്‍ ഇപ്പോഴും അവളുമായി പ്രണയത്തിലാണെന്നാണ്. എന്നാല്‍ ഫുക്രു പ്രണയിനിയുടെ പേരോ ചിത്രമോ ഒന്നും എവിടെയും പങ്കുവെച്ചിട്ടില്ല.
