Entertainment

‘ആടില്‍ ദാഹം ശമിപ്പിക്കേണ്ടി വരുന്ന നിസ്സഹായനായ നജീബ്… രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.’ ആരാധികയുടെ കുറിപ്പ് വൈറല്‍

മലയാളികളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോയ ഏറെ ജനപ്രീതിയുള്ള ബെന്യാമീനിന്റെ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള ദൃശ്യാവിഷ്കാരമായ ‘ആടുജീവിതം’ മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ഏവരെയും ചിത്രത്തില്‍ നജീബിനായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് ജീന അല്‍ഫോണ്‍സ എന്ന യുവതി ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് കുറിച്ച വാക്കുകളാണ്.

ജീന അല്‍ഫോണ്‍സയുടെ കുറിപ്പ് ഇങ്ങനെ : ‘ ‘ആടുജീവിതത്തി’നായുള്ള പൃഥ്വിരാജ് എന്ന നടന്റെ തര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഒക്കെ കണ്ട് മലയാളികള്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വാര്‍ത്തകളും എല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന – വായിക്കുന്ന – ഒരു ഫാന്‍ ഗേള്‍ ആണ് ഞാനും. ഓരോ നിമിഷവും ‘ആടുജീവിതം’ സ്ക്രീനില്‍ കാണാനായി ആകാംക്ഷയിലുമാണ്… അനുദിനം മനുഷ്യനില്‍ നിന്നും ആടിലേക്ക് പരിണമിക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടന്‍ എങ്ങനെയെല്ലാം കൈകാര്യം ചെയ്യും എന്ന ആശങ്കയും ഉണ്ട്.

ഞാന്‍ കാത്തിരിക്കുന്ന ‘ആടുജീവിതത്തി’ല്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമീന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയസ്പര്‍ശി ആയി എഴുതിവെച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്ക് ഒപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമീപ്യം ആഗ്രഹിക്കുന്ന, അതിനായി ദാഹിക്കുന്ന നിമിഷങ്ങള്‍… ഇനി ഒരിക്കലെങ്കിലും ഉണരും എന്ന് പുള്ളി പോലും വിചാരിക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേക്ക് ഇരമ്പി ചെല്ലുന്ന ഒരു തൃഷ്ണ… വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന… ഒടുവില്‍ അവന്‍ ഏറ്റവും പരിപാലിച്ച ‘പോച്ചക്കാരി രമണി’ എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ…

ബെന്യാമീന്‍ എന്ന എഴുത്തുകാരന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ടു തന്നെ അത് കുറിച്ചിട്ടുണ്ട്. ഒറ്റ ഇരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ പുസ്തകം അടപ്പിച്ചു വെപ്പിച്ച, തൊണ്ടക്കുഴിയില്‍ ശ്വാസം കെട്ടികിടന്ന് വീര്‍പ്പുമുട്ടല്‍ അനുഭവിപ്പിച്ച വാചകങ്ങള്‍… എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. അഥവാ ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടുവെങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്.

പക്ഷെ, ഞാന്‍ വിശ്വസിക്കുന്നത് ‘മുംബൈ പോലീസ്’ ചെയ്യാന്‍ ധൈര്യവും ചങ്കൂറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്…. ഒപ്പം കഥയുടെ സമ്പൂര്‍ണ്ണതയ്ക്കുവേണ്ടി ഏത് അറ്റം വരെയും പോകുന്ന ബ്ലെസ്സി എന്ന സംവിധായകനിലും….

‘ആടുജീവിതത്തി’നായി കാത്തിരിക്കുന്നു..’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top