Entertainment

‘ഫക്രു മറ്റൊരു അമ്മയിൽ പിറന്ന സഹോദരൻ’ – ബിഗ് ബോസ് താരം ആര്യ

തിരുവനന്തപുരം: ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി ആണ് ആര്യ. തമാശ നല്ല പോലെ വിഴുങ്ങുന്ന ആര്യ ബിഗ് ബോസ്സിലും സജീവം ആയിരുന്നു. ബിഗ് ബോസ് സീസൺ 2ൽ ഒരു പ്രധാന കോണ്ടെസ്റ്റന്റ് തന്നെ ആണ് ആര്യ.

ബിഗ് ബോസ്സിൽ മികച്ച പിന്തുണ ആണ് ആര്യയ്ക്ക് ലഭിച്ചുകൊണ്ടു ഇരുന്നത്. എന്നാൽ ബിഗ് ബോസ് ആയ ലാലേട്ടനെ വെല്ലുവിളിച്ചതിലൂടെ കടുത്ത വിമർശനവും താരം ഏറ്റു വാങ്ങിയിരുന്നു. ബിഗ് ബോസ്സിലെ വിശേഷങ്ങൾ പങ്കു വച്ച് തരാം ഇപ്പോൾ സോഷ്യ മീഡിയയിൽ എത്തിയിരിക്കുക ആണ്.

ബിഗ് ബോസ് സീസൺ 2ൽ ഏറ്റവും പ്രായം കുറഞ്ഞ താരം ഫക്രുവിന്റെ കൂടെ ഉള്ള ചിത്രം പങ്കു വച്ചാണ് തരാം എത്തിയിരിക്കുന്നത്. ചിത്രത്തിൽ എലീനയുടെ കയും കാണാം. “സപ്പോര്‍ട്ട് സിസ്റ്റം, ബ്രദര്‍ ഫ്രം അനദര്‍ മദര്‍, കുട്ടപ്പന്‍, ലവ് യൂ” എന്നായിരുന്നു ആര്യ ചിത്രത്തിന് കീഴിലായി എഴുതിയത്.

പോസ്റ്റിനു താഴെ നിരവധി കമെന്റുകൾ ഇതിനിടെ തന്നെ വന്നിട്ടുണ്ട്. കള്ളനും കള്ളന് കഞ്ഞി വച്ചവനും, ഈണം പേച്ചിക്ക് മരപ്പട്ടി കൂട്ട് തുടങ്ങിയ കമ്മെന്റുകളും ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top