Entertainment

മമ്മൂട്ടിയുടെ ഇവർഗ്രീൻ ഹിറ്റ് ആയ യവനികയുടെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കാൻ ഷാനു

2002ൽ അച്ഛൻ ഫാസിലിന്റെ ചിത്രമായ കൈയ്യെത്തു ദൂരത്തിലൂടെ മലയാള സിനിമയിലേക്ക കാൽ എടുത്തു വച്ച നടനാണ് ഷാനു എന്ന ഫഹദ് ഫാസിൽ. ആ ചിത്രം വലിയ പരാജയമോയതോടെ സിനിമ അല്ല തന്റെ തട്ടകം എന്ന് മനസിലാക്കി ഷാനു വിദേശത്തേക്ക് മടങ്ങി. തിരിച്ചു 7 വർഷങ്ങൾക്ക് ശേഷം ഒരു ഒന്ന് ഒന്നര വരവായിരുന്നു. ഷാനു രണ്ടാമത്തെ ശക്തമായ തിരിച്ചുവരവിൽ ഫഹദ് ഫാസിൽ ആയി.

പിന്നീടിങ്ങോട്ട് ശക്തമായ പുതുമ ഉള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളത്തിലെ യുത്ത് നായകൻമാരുടെ ലിസ്റ്റിൽ സ്ഥാനം നേടി. ലഭിക്കുന്ന ഏത് റോളും ആ കൈകളിൽ ഭദ്രമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഫഹദ് ഒരു കാര്യം പറഞ്ഞിരുന്നു. 1982ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഇവർഗ്രീൻ ഹിറ്റ് ആയ യവനികയുടെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന്.

“യവനികയുടെ റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് ” കൂടി ഫഹദ് ഫാസിൽ ആ അഭിമുഖത്തിൽ പറയുക ഉണ്ടായി . യവനികയെ ആസ്പദമാക്കി ഒരു ബുക്ക് അച്ചടിക്കാൻ ഉള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

പഴയകാല മലയാള സിനിമയിലെ മനോഹരമായ സൃഷ്ട്ടികളെ പറ്റിയും അഭിമുഖത്തിൽ ഫഹദ് ഫാസിൽ സംസാരിച്ചു . കെജി ജോർജിന്റെ മറ്റ് ചിത്രങ്ങളായ ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ഈ കണ്ണി കൂടി തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും ഫഹദ് സംസാരിച്ചിരുന്നു.

മമ്മൂട്ടി , ഭരത് ഗോപി, ജലജ, വേണു നാഗവള്ളി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൊണ്ട് ജീവനുറ്റത്ത് ആക്കിയാ ചിത്രം ആയിരുന്നു അത്‌ . കെജി ജോർജിന്റെ കഥ പറച്ചിലും സംവിധാനവും കാലത്തിന് ഒരുപാട് നേരത്തെ യാത്ര ചെയ്ത ഒരു കൾട്ട് ചിത്രം എന്ന നിലയിലായിരുന്നു അത്‌ അറിയപ്പെട്ടിരുന്നത്.

Most Popular

To Top