Entertainment

‘പറയുന്നത് അഹങ്കാരമായി കരുതരുത്. മോഹന്‍ലാലിന്റെ ആ കഥാപാത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്.’ – ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ മലയാളത്തിന്റെ യുവ തലമുറയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്‌. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടന്‍ എന്ന വിശേഷണം ഫഹദ് ഫാസിലിന് സ്വന്തം. ഫഹദ് ചിത്രങ്ങള്‍ ചെയ്യുന്നത് വളരെ സെലക്ടീവ് ആയാണ്. അവയില്‍ മിക്കതും റിയലിസ്റ്റിക്ക് സ്വഭാവത്തില്‍ ഉള്ളവയാണ്. ഇവ പുതിയ തലമുറയിലെ പ്രേക്ഷകരോട് ഫഹദ് ഫാസിലിനെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ചെയ്ത ഒരു കഥാപാത്രം തനിക്കു

വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മോഹമുണ്ട് എന്നാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഫഹദ് ഫാസില്‍ അതു പറഞ്ഞത് ഇനി ചെയ്യാന്‍ ആഗ്രഹമുള്ള ഏതെങ്കിലും കഥാപാത്രമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ്. എം ടി വാസുദേവന്‍ നായര്‍ രചിച്ചു സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം സദയത്തെ കുറിച്ചാണ് ഫഹദ് പറഞ്ഞത്. ഫഹദ് തനിക്ക് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സത്യനാഥന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി.

താന്‍ പറയുന്നതിനെ ഒരു അഹങ്കാരമായി എടുക്കരുതെന്ന് ഫഹദ് മുന്നോടിയായി പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സത്യനാഥന്‍ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സദയത്തില്‍ കാഴ്ച്ച വെച്ചത്. ഇന്നും പ്രേക്ഷകരും നിരൂപകരും ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്യപ്പെട്ട ആ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് അത്ഭുതത്തോടെയാണ് സംസാരിക്കുന്നത്. ഫഹദ് ഫാസില്‍ ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ഫഹദ് തന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്യപ്പെട്ട ട്രാന്‍സിലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

ഫഹദിന്റെ ഇനി റിലീസ് ചെയ്യാന്‍ ഇരിക്കുന്ന ചിത്രം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top