Entertainment

പുതിയ സിനിമക്ക് വേണ്ടി വീൺടും മെലിഞ്ഞു !! ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ പുറത്ത്!! ഡെഡിക്കേഷൻ കണ്ട് ഞെട്ടി ആരാധകർ !!!

ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ചുകൊണ്ട് ശ്യാം പുഷ്ക്കരൻ കഥയെഴുതി ചിത്രീകരണം തുടങ്ങിയ പുതിയ ചിത്രമാണ് ജോജി. എരുമേലിയിൽ ചിത്രീകരണവും പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ ആണ് .

അഭിനയത്തിലൂടെ ഏവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഫഹദ്. ഇപ്പോളിതാ പുതിയ ചിത്രത്തിനുവേണ്ടി ശരീരഭാരവും കുറച്ചുകൊണ്ട് ഏവരെയും അമ്പരിപ്പിക്കുകയാണ് താരം. ജോജി ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന പുതിയ ഫഹദ് ഫാസിലിന്റെ ചിത്രമാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വൈറലാകുന്നത് .

ജോജിയിലെ മേക് ഓവർ ആണോ എന്ന് ആരാധകർ ചോദിച്ചുകൊണ്ടിരിക്കുയാണ്. ഫാൻസിനൊപ്പമുള്ള സെൽഫിയാണ് പുറത്തു വന്നത്. മഹേഷിന്റെ പ്രതീകാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമകൾക്ക് ശേഷം ദിലീഷ് പോത്തൻ ഫഹാദ് ഫാസിൽ എന്നിവർ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ജോജി എന്ന പ്രേത്യേകതയേയും ഈ സിനിമക്ക് ഉണ്ട്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം വില്യം ഷേക്‌സ്പിയർ ന്റെ മാക്ബെത് എന്ന നോവലിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് . വിജയങ്ങൾ മാത്രം സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

Most Popular

To Top