Entertainment

നസ്രിയയോട് പ്രണയം തോന്നിയതും കാരണവും പങ്കുവെച്ച് ഫഹദ് ഫാസില്‍

മലയാളത്തിലെ യങ് ആന്‍റ് എനര്‍ജറ്റിക് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാംഗ്ലൂര്‍ ഡെയ്സില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയകഥ ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. നസ്രിയ ആണ് തന്നോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞതെന്നും എന്നാല്‍ തനിക്ക് ആദ്യം തന്നെ നസ്രിയയോട് പ്രണയം തോന്നിയിരുന്നു വെന്നും ഫഹദ് പറയുന്നു. സെറ്റില്‍ നിന്നും നസ്രിയയോട് പ്രണയം തോന്നിയെങ്കിലും അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കിലാ യിരുന്നുവെന്ന് ഫഹദ് ഇപ്പോള്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ്.

അഞ്ജലി മേനോനൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് ചെയ്യാനു ള്ളത് അവിടെ ഉണ്ടായിരിക്കും. അതില്‍ ശ്രദ്ധിച്ചാല്‍ മതി. ബാംഗ്ലൂര്‍ ഡെയിസിന്റെ കഥ എന്നോട് പറയുമ്പോള്‍ അതില്‍ അഭിനയിക്കു ന്ന മറ്റ് താരങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍, നസ്രിയ എന്നിവരെയാണ് തിരഞ്ഞെടുത്തത്. പിന്നീട് ഞാന്‍ വിവാ ഹം കഴിച്ചപ്പോള്‍ അത് എനിക്ക് തന്ന ബുദ്ധിമുട്ടായി. അവര്‍ക്കൊപ്പം അത്താഴം കഴിക്കാനോ പുറത്ത് പോകാനോ അവള്‍ സമ്മതി ക്കാതെയായി.

തന്നെ സെറ്രില്‍ വച്ച്് നസ്രിയ അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നെ കണ്ടിട്ട് ഒരു അഭിനിവേശവും തോന്നാത്തതിനാല്‍ തന്നെ തനിക്കും പുതിയൊരു അനുഭവമായിരുന്നു അതെന്ന് ഫഹദ് പറയുന്നു. അവ ളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെ യാണ് പ്രണയം ആരംഭിച്ചത്. സെറ്റില്‍ വന്നാല്‍ അങ്ങോട്ടും ഇങ്ങോ ട്ടും നടക്കും.

പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. അതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്തെങ്കിലും അവളോട് ചോദിക്കാനുള്ള ധൈ ര്യമില്ലെന്ന് അവള്‍ക്ക് തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. സിനിമയില്‍ വന്നതിന് ശേഷം ഞാന്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡ ക്ഷന്‍ ഹൗസ് ആരംഭിച്ചതും ഒരു സിനിമ നടിയെ വിവാഹം കഴിച്ച താണെന്നും ഫഹദ് പറയുന്നു.

ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളിലും നസ്രിയയുടെ ഇടപെട ലുണ്ടാവും. അവള്‍ അവിടെ ഉണ്ട്. ദിലീഷിനോടും ശ്യാമിനോടും ഏറ്റവുമധികം സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം അവളാ ണ്. നസ്രിയ കൂടി ചേര്‍ന്നായിരുന്നു ഫഹദ് പുതിയ നിര്‍മാണ കമ്പ നി ആരംഭിച്ചതെന്നും താരം പറയുന്നു.

Most Popular

To Top