Entertainment

പിരീഡ്‌സ് ആയ സ്ത്രീ അടുത്ത വന്നാൽ കരിഞ്ഞു പോകുന്ന തുളസി ചെടിയോ??? അതും സയൻസിൽ…!!!

നിമിഷയെക്കാൾ ദുരിതം അനുഭവിക്കുന്ന ജീവിതങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്.

സുരാജ് നിമിഷ കോമ്പോ വളരെ മികച്ച ഒന്നാണ് എന്ന് ആദ്യ ചിത്രം തൊണ്ടിമുതലും ദൃ‌ക്സാക്ഷികളും എന്ന ചിത്രത്തിൽ കൂടെ തെളിയിക്കപ്പെട്ടത് ആണ്.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർ എന്ന ചിത്രത്തിനുശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്…….
ചിത്രം ഇറങ്ങിയതിനു ശേഷം നിരവധി തരത്തിലുള്ള റിവ്യൂകൾ ഇറങ്ങിയിട്ടുണ്ട് എങ്കിലും പ്രബിൽ ബാലൻ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ ചിത്രത്തെ പറ്റി ചർച്ച ചെയ്ത ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്…..

റിയൽ ലൈഫിൽ ഇങ്ങനെ ഒന്നും നടക്കില്ല എന്നും. യഥാർത്ഥ ജീവിതത്തിൽ നിമിഷയെകാൾ വേദന അനുഭവിക്കുന്ന ജീവിതങ്ങൾ ചുറ്റും ഉണ്ട് എന്നും ഒക്കെ പോസ്റ്റിൽ വ്യക്തമാകുന്നുണ്ട്. ഈ ചിത്രം കണ്ടത് കൊണ്ട് മാത്രം ഒരു പുരഷൻ മാറാൻ പോകുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.പ
പിരിയഡ്സ് സമയത്ത് തുളസി ചെടിയുടെ അരികിൽ ചെല്ലുന്നത് പോലും അയിത്തം ആണ് എന്ന് വിശ്വസിക്കുന്ന ചിന്താഗതിയെ വിമർശിക്കുന്നുണ്ട് പോസ്റ്റിൽ. സിനിമയുടെ നല്ല വശങ്ങളും മോശം വശങ്ങളും എല്ലാം വ്യക്തമായി പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
എന്തായാലും പോസ്റ്റ്‌ പെട്ടന്ന് വയറൽ ആയിരുന്നു. നെഗറ്റീവും പോസിറ്റീവും കമന്റുകൾ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

ഒ. ടി. ടി റിലീസ് ആയി ആണ് ചിത്രം റീലീസ് ആയത്. പേര് പോലെ തന്നെ അടുക്കള തന്നെ ആണ് ചിത്രത്തിന്റെ പശ്ചാതലം. സ്ത്രീകൾ വന്നു കയറുന്ന വീട്ടിൽ അവരുടെ സ്വപ്‌നങ്ങൾക്ക് ചങ്ങലകൾ ഇട്ടു ജീവിക്കുന്നത് തന്നെ ആണ് കഥയുടെ പ്രേമേയം.

Most Popular

To Top