Entertainment

അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും..മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും..മോഹൻലാലിനെ കുറിച്ച് എസ്തർ

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തി മലയാളിയുടെ പ്രിയപ്പെട്ട താരം ആയി മാറിയ താരം ആണ് എസ്തർ അനിൽ. ഒരുകാലത്ത് മലയാളത്തിൽ കുട്ടികളുടെ റോളുകളിൽ എല്ലാം എസ്തർ ആയിരുന്നു സജീവം. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രം ദൃശ്യത്തിലും താരം ഉണ്ടായിരുന്നു. ഇപ്പോൾ ദൃശ്യത്തിന്റ രണ്ടാം ഭാഗം ഇറങ്ങി.ആ സെറ്റിൽ വച്ചു തനിക്ക് ഉണ്ടായ അനുഭവം പറയുക ആണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ ആക്ടിവായ എസ്തർ ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലിനൊപ്പമുള്ള പ്രിയപ്പെട്ട അനുഭവം ആണ് പറയുന്നത് .

വാക്കുകൾ ഇങ്ങനെ….

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹൻലാൽ എന്നാണ് താരം പറയുന്നത്.

“അപ്പോൾ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കൽ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാൻ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും.

മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാൽ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോൾ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാൽ അങ്കിൾ ഒരുപാട് സ്നേഹം.

ഇങ്ങനെ ആണ് എസ്തർ കുറിച്ചത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു അഭിനയിച്ചത്.
ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും എസ്തർ ശ്രദ്ധേയമായി വേഷം അഭിനയിച്ചു.

Most Popular

To Top