Entertainment

‘ദൃശ്യത്തി’ലെ അനുവിന്റെ ഗ്ലാമര്‍ ഡാന്‍സ് കണ്ട് അമ്പരന്ന് പ്രേക്ഷകര്‍

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളായ അനുവായി അഭിനയിച്ച എസ്തര്‍ അനിലിനെ ആരും അങ്ങനെ മറക്കാന്‍ ഇടയില്ല. ആ സിനിമയില്‍ എസ്തര്‍ മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചത്. ‘ദൃശ്യം’ എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവ് ഉണ്ടായി. എസ്തറിന് ‘ദൃശ്യ’ത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിക്കാന്‍ കഴിഞ്ഞു.

ഇപ്പോള്‍ വൈറലായിരിക്കുന്നത് എസ്തറിന്റെ ഒരു ഡാന്‍സ് വീഡിയോയാണ്. സോഷ്യല്‍ ലോകത്ത് ഷോര്‍ട്ട്സും ബെനിയനും അണിഞ്ഞ് നടി സുഹൃത്തുക്കള്‍ക്ക് ഒപ്പം ഒരുക്കിയ ലോക്ക്ഡൗണ്‍ ഡാന്‍സ് വീഡിയോ വന്‍ ഹിറ്റായിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനോടകം എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്. ഇതിനോടകം എസ്തറിന്റെ ഗ്ലാമര്‍ ഗെറ്റപ്പ് വൈറലായി കഴിഞ്ഞു.

വീഡിയോയുടെ കൂടെ എസ്തര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ : ‘അങ്ങനെ അവസാനം ഞാന്‍ എന്‍റെ അലസത മാറ്റി വെച്ച് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഉല്ലസിച്ചു. അതെ. സുഹൃത്തുക്കള്‍ക്ക് വേണ്ടി നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍. ഈ ആശയവുമായി വന്ന് എന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ വലിച്ചിഴച്ച് ഇതിലേക്ക് കൊണ്ടുവന്നതിന് നന്ദി. നിങ്ങള്‍ ഡാന്‍സ് ചെയ്യുന്നതും മറ്റും ഞാന്‍ ആസ്വദിച്ചു. അവ എന്നെ എന്റെ സ്കൂള്‍ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇത് കണ്ട് ചിരി അടയ്ക്കാന്‍ പാടുപെടുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു.

സൗഹൃദത്തിന് ചിയേഴ്സ്!’

‘നല്ലവന്‍’ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ അനില്‍ സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് താരം 20ല്‍ അധികം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എസ്തര്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ അനില്‍ എബ്രഹാം – മഞ്ജു ദമ്പതികളുടെ മകളാണ്. നടിയ്ക്ക് ഇവാന്‍ എന്ന ചേട്ടനും എറിക്ക് എന്ന അനിയനുമുണ്ട്. എറിക്ക് ‘വിമാനത്തി’ല്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ ബാലതാരമായും ചുവടുറപ്പിച്ചിരിക്കുകയാണ്. വയനാട്ടിലാണ് എസ്തറിന്റെ വീടെങ്കിലും രണ്ടു വര്‍ഷമായി അവര്‍ കുടുംബസമേതം കൊച്ചിയിലാണ് താമസം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top