Entertainment

ഇവരൊക്കെ മേക്കപ്പ് ഇല്ലെങ്കില്‍ ഇങ്ങനെയാണോ? എലീനയുടെ രുപം കണ്ട് അമ്പരന്ന് ആരാധകര്‍

എലീന പടിക്കല്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ 2വില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമായിരുന്നു. ബിഗ്ഗ് ബോസ്സില്‍ വന്നതിന് പിന്നാലെയാണ് നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ആദ്യമെല്ലാം താരത്തെ കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ കരുതിയിരുന്നത് ഫേക്ക് മത്സരാര്‍ത്ഥി എന്നായിയരുന്നു. എന്നാല്‍ താരം ബിഗ്ഗ് ബോസ്സ് ഹൗസില്‍ നിന്നും ഇറങ്ങിയത് ഫേക്ക് എന്ന് വിളിപ്പിച്ച ഫുക്രുവിനെ വരെ തന്റെ ആരാധകനാക്കി മാറ്റിയായിരുന്നു. പുറത്ത് എത്തിയതിനു ശേഷം താരം സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. താരം അടുത്തായി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എലീന ചിത്രം പങ്കുവെച്ചത് സിംപിള്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ്. ചിത്രത്തില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്ന് താരം പറഞ്ഞു.

ബ്ലര്‍ പിക്ക് ആണെങ്കിലും ഇത് ഒരുപാട് ഇഷ്ടം ആണെന്നും എലീന പറയുന്നു. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി ലവ്വ് റിയാക്ഷനുകളും ‘സോ ക്യൂട്ട്’ എന്ന കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിലര്‍ നല്‍കിയ കമെന്റ് ‘ഇതാണല്ലേ ശരിക്കുള്ള കോലം’ എന്നാണ്. മറ്റു ചിലര്‍ പറയുന്നത് ‘മേക്കപ്പ് ഇല്ലെങ്കിലും ഇജ്ജ് സുന്ദരിയല്ലേ’ എന്നാണ്.

കഴിഞ്ഞ ദിവസം ജസ്ല, രേഷ്മ, സാന്‍ഡ്ര എന്നിവരുമായി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യം താരം പങ്കുവെച്ചിരുന്നു. മറ്റൊരു വീഡിയോ കോളിന്റെ ചിത്രത്തില്‍ ഫുക്രുവുമായി താരം സംസാരിക്കുന്നതും കാണാം. ആ കോളില്‍ പക്ഷെ കൂടെയുള്ള മറ്റൊരാളുടെ മുഖം മറച്ചു വെച്ചുകൊണ്ടാണ് എലീന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫുക്രുവുമൊത്തുള്ള ചിത്രം പങ്കുവെച്ച് എലീന കുറിച്ചത് ഞങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടാകില്ല എന്നാണ്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top