മലയാളം ബിഗ് ബോസ്സ് സീസണ് 2 മത്സരാര്‍ഥിയായ എലീന പടിക്കലിനെ അറിയാത്തവർ വിരളം ആയിരിക്കും. അവതാരിക ആയി ജനമനസുകൾ കീഴടക്കിയ താരം ആയിരുന്നു എലീന. നടി ആയും തിളങ്ങിട്ടുണ്ട്. താരത്തിന്റെ പ്രണയം അടുത്ത കാലത്ത് ചർച്ച ആയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹനിശ്ചയം. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് ഭാവി വരൻ . തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവച്ചായിരുന്നു ആർഭാടമായ ചടങ്ങുകള്‍ നടന്നത്.

ആറ് വർഷത്തെ കടുത്ത പ്രണയമാണ് വിവാഹനിശ്ചയത്തിൽ കലാശിച്ചത് . കൊവിഡ് നിയന്ത്രണത്തോടെ ആയിരുന്നു ചടങ്ങ്. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാന്നിധ്യം അറിയിച്ചു . ഇന്തോ–വെസ്റ്റേൺ തീമിലായിരുന്നു സന്തോഷ വേദി ഒരുങ്ങിയത് .

സ്വർണ്ണ നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സൗന്ദര്യം നിലനിർത്തിയ മേക്കപ്പ് ആയിരുന്നു എലീനയ്ക്ക്. അതി മനോഹരി ആയിരുന്നു താരം . താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് എലീനയ്ക്കായി ഈ വസ്ത്രം ഒരുക്കിയത്. നെറ്റിന്റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്കുകള്‍ ആയിരുന്നു. എന്നാൽ അങ്ങേയറ്റം സുന്ദരവും ആയ ഡിസൈൻ ലെഹങ്ക.

വസ്ത്രത്തിൽ സ്വന്തം പ്രണയം മുദ്രണം ചെയ്യാനും താരം മറന്നില്ല. എലീന രോഹിത്’ എന്നും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. വസ്ത്രത്തില്‍ ഒരു ബെല്‍റ്റ് പോലെ നല്‍കിയാണ് പേരുകള്‍ കൂടി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈറ്റ് ഷർട്ടും ബ്ലാക്ക് ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം.
ചിത്രങ്ങൾ എലീന ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവച്ചിരുന്നു.

കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന.
