Entertainment

എലിന പറഞ്ഞത് എല്ലാം കള്ളമാണെന്ന് പറഞ്ഞ് എലിനയുടെ മാതാപിതാക്കൾ…!!!

അഭിനേത്രി അവതാരിക എന്നീ നിലകളിൽ ഒക്കെ സുപരിചിത ആണ് എലീന പടിക്കല്‍. ബിഗ്‌ബോസ് സീസൺ 2 വിൽ വന്നതോടെ ഒന്നൂടെ ആളുകൾക്ക് സുപരിചിത ആയിരുന്നു താരം. ബിഗ്‌ബോസ് ഷോയിൽ ഫുക്രുവും താരവും തമ്മിൽ പ്രണയത്തിൽ ആണ് എന്ന രീതിയിൽ അഭ്യൂഹങ്ങൾ പടർന്നു. എന്നാൽ ആ സമയത്ത് സ്വന്തം പ്രണയം താരം തുറന്നു പറഞ്ഞിരുന്നു. രോഹിത്തുമായി 6 വര്‍ഷങ്ങളായി താൻ പ്രണയത്തിൽ ആണ് എന്ന് താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. അടുത്ത് തന്നെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്.

ഇപ്പോൾ എലീന പറഞ്ഞ ഒരു കള്ളം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് .തന്റെ പ്രണയത്തെ കുറിച്ച് എലീന പറഞ്ഞിരുന്നത് വീട്ടിൽ നിന്ന് എതിർപ്പ് ഉണ്ടായി എന്നും. അത്‌ തീരുന്നത് വരെ തങ്ങൾ കാത്തിരുന്നു എന്നും ആയിരുന്നു. എന്നാൽ അതല്ല സത്യം എന്നാണ് ഇപ്പോൾ മാതാപിതാക്കൾ പറയുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ….

“രോഹിത്തിനെ ഞങ്ങൾ നേരത്തെ കണ്ടിട്ടുണ്ട്. നേരത്തെ അറിയാവുന്ന പയ്യനാണ്. അവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബിഗ് ബോസില്‍ വെച്ച് എലീന ഇത് പറഞ്ഞപ്പോഴാണ് ആ ബന്ധം സീരിയസ് ആണെന്ന് മനസ്സിലാക്കിയത്. വേറെ മതത്തിലുള്ളയാളായതിനാല്‍ സമ്മതിച്ചില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. നല്ലൊരാളായിരിക്കണം മരുമകന്‍ എന്നുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം വേണം. അതുപോലെ തന്നെ കാണാനും കൊള്ളാവുന്നയാളായിരിക്കണം. ഞങ്ങളുടെ ഭാഗ്യമാണ് അവള്‍. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് പോവുന്നയാളാണ് അവള്‍. അച്ഛന്‍ കുട്ടിയാണ് പൊതുവെ, ചെറുപ്പത്തില്‍ എനിക്കും കൂടുതലിഷ്ടം അപ്പനോടായിരുന്നുവെന്നായിരുന്നു അമ്മിയുടെ കമന്‍റ്. മമ്മിയെ ഞാന്‍ അമ്മിയെന്നാണ് വിളിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു. ഷൂട്ടിനൊക്കെ കൂടെ വരുന്നത് അമ്മിയാണ്.
വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങള്‍ ബൈക്കിൽ കറക്കം, പാര്‍ക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്. ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടര്‍ന്നു. കോളേജ് അവസാന വര്‍ഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സര്‍പ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയതെന്നും നേരത്തെ എലീന പറഞ്ഞിരുന്നു.

വിവാഹ ശേഷവും താന്‍ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കും. യാത്രകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് രണ്ടാള്‍ക്കും. അതിനാല്‍ കുറേ സ്ഥലങ്ങളില്‍ പോവാനുണ്ട്. രണ്ടാളും ഒറ്റക്കുട്ടിയായതിനാല്‍ 15 ഗിവസം അവിടേയും 15 ിവസം ഇവിടേയും നില്‍ക്കാനാണ് പ്ലാനെന്നും എലീന നേരത്തെ പറഞ്ഞിരുന്നു.

സമയം മലയാളത്തിനു നൽകിയ ഇന്റർവ്യൂവിൽ ആണ് മാതാപിതാക്കൾ വാചാലർ ആയത്.

Most Popular

To Top