ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ മലയാളത്തിന്റെ പ്രിയ യുവ നായിക ദുര്‍ഗാകൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. താരം ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത് ’57 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍…’ എന്നാണ്. പക്ഷെ ആരാണ് തനിക്കൊപ്പം ചിത്രത്തില്‍ ഉള്ളതെന്ന് ദുര്‍ഗ വ്യക്തമാക്കിയിട്ടില്ല.
ദുര്‍ഗ മലയാള സിനിമയില്‍ സജീവമായത് പൃഥ്വിരാജ് ചിത്രം ‘വിമാനത്തി’ല്‍ നായികയായി കൊണ്ടാണ്. സാമൂഹിക മാധ്യമങ്ങളിലും നര്‍ത്തകി കൂടിയായ താരം സജീവമാണ്.
