Entertainment

‘ലാലേട്ടനെ കെട്ടിപ്പിടിച്ചപ്പോള്‍ ലോകം കീഴടക്കുന്നതുപോലെ തോന്നി.’ – ദുര്‍ഗ കൃഷ്ണ

സിനിമയിലേക്ക് സൂപ്പര്‍ഹിറ്റ് പൃഥ്വിരാജ് ചിത്രം ‘വിമാനത്തി’ല്‍ നായികയായി എത്താന്‍ കഴിഞ്ഞ അനുഗ്രഹീത നടിയും, നര്‍ത്തകിയുമാണ് ദുര്‍ഗ കൃഷ്ണ. ആദ്യ സിനിമയില്‍ തന്നെ മുന്‍നിര നായകനൊപ്പം അഭിനയിച്ച താരം പിന്നീട് ‘ലൗ ആക്ഷന്‍ ഡ്രാമ’, ‘കുട്ടിമാമ’, ‘പ്രേതം 2’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കൂടി മലയാളികള്‍ക്ക് സുപരിചിത ആവുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും അഭിനയിച്ച താരം നൃത്ത രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. താരം ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ ദുര്‍ഗ കൃഷ്ണ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുന്ന ‘റാം’ എന്ന സിനിമയില്‍ നായികയായി എത്തുകയാണ്. കോവിഡ് പ്രതിസന്ധി കാരണം ഇടയ്ക്ക് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചെങ്കിലും, ലാലേട്ടന് ഒപ്പമുള്ള നിമിഷങ്ങളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ദുര്‍ഗ. ഒരു സ്വകാര്യ മാധ്യമത്തിലാണ് താരം അനുഭവം പങ്കുവെച്ചത്.

ദുര്‍ഗ കൃഷ്ണയുടെ വാക്കുകളിലേക്ക്,

‘ഞാന്‍ ചെറുപ്പം മുതല്‍ക്കേ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധികയാണ്. സിനിമയില്‍ ആദ്യ അവസരം കിട്ടിയപ്പോള്‍ തന്നെ ഇരുവര്‍ക്കും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

പഠിക്കുന്ന കാലത്ത് ലാലേട്ടന് ഒപ്പം ഒരു സെല്‍ഫി എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് എന്തായാലും ‘റാം’ ഷൂട്ടിങ്ങ് നടക്കുന്നതിന് മുമ്പ് സാധിച്ചു. ലാലേട്ടന്‍ ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് ഉണ്ടായത്. ഇപ്പോള്‍ കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു. ‘റാം’ സിനിമയില്‍ വലിയ പ്രതീക്ഷയുണ്ട്. താരജാഡ ഇല്ലാത്ത നടനാണ് മോഹന്‍ലാല്‍.’

ഗൗതമി നായരുടെ ‘വൃത്തം’, അനൂപ് മേനോന്‍റെ ‘കിങ്ങ് ഫിഷ്’, ജയ് ജിതിനിന്റെ ‘കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ’ എന്നീ ചിത്രങ്ങളും ദുര്‍ഗ്ഗ കൃഷ്ണയുടേതായി റിലീസ് കാത്ത് ഇരിക്കുകയാണ്.

Most Popular

To Top