Entertainment

രജിത് ഇല്ലാത്ത ബോഗ്‌ബോസ് ..ദി ഷോ മസ്റ്റ് ഗോ ഓൺ..

ബിഗ്‌ബോസ് മത്സരം ശക്തി ആർജിച്ചു തുടങ്ങി. ഇപ്പോൾ ദി ഷോ മസ്റ്റ് ഗോ ഓൺ ആണ് എല്ലാരുടെയും വീട്ടിൽ. സീസൺ 3 ആയപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് രജിത് സാറിനെ ആണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ബിഗ്‌ബോസ് എന്ന് പറയുമ്പോൾ തന്നെ ഓർമയിൽ വരുന്നത് രജിത് സർ ആണ്. അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ സാധിക്കുന്ന ഒരാളും ഇല്ലെന്നാണ് രജിത് ആര്‍മി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

 

മിസിംഗ് ഡിആര്‍കെ എ്ന്ന ഹാഷ്്ടാഗും സജീവമായിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെങ്കിലും രജിത് കുമാര്‍ ബിഗ് ബോസില്‍ എത്തണം എന്ന ആഗ്രഹവും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്. വീ വാണ്ട് രജിത് കുമാര്‍ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

 

ആർ ജെ ഫിറോസ് പലപ്പോഴും രജിത്തിനെ ഓര്മിപ്പിക്കുന്ന ചില ചെയ്തികൾ ഒക്കെ ചെയ്യുന്നുണ്ട് എങ്കിലും ആളുകളുടെ മനസ്സിൽ ആ സ്ഥാനം നേടിയിട്ടില്ല.എന്തായാലും രജിത് സർ ഇല്ലാത്ത ബിഗ്‌ബോസ് ബിഗ്‌ബോസ് അല്ല എന്നാണ് ഭൂരിപക്ഷ അഭിപ്രായം.

Most Popular

To Top