International News

ദുബായില്‍ പൊതുജനത്തിനായി ഡ്രൈവ് ഇന്‍ സിനിമ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു

ഏത് സിനിമ ഇറങ്ങിയാലും ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണുന്ന ഒരു കൂട്ടം ജനങ്ങള്‍ ഈ ഒറ്റിറ്റി യുഗത്തിലും നമ്മള്‍ക്ക് ഇടയിലുണ്ട്. ചിത്രീകരണവും റിലീസുകളും തിയേറ്ററുകളും എല്ലാം നിര്‍ത്തിവെച്ചിരിക്കപ്പെടുന്ന ഈ ലോക്ക്ഡൗണ്‍ സമയത്ത് ഇത്തരക്കാര്‍ക്ക് പഴയ സിനിയാണെങ്കിലും ഒന്ന് തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയായിരുന്നു എന്നായിരിക്കാം തോന്നുന്നത്. അത്രമേല്‍ ആ അനുഭവത്തിനോട് അവര്‍ അടിമയായിട്ടുണ്ടാകും. ദുബായിലെ അത്തരത്തില്‍ തോന്നുന്നവരെ തേടി ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്.

മാള്‍ ഓഫ് എമിറേറ്റ്സിന്റെ ഏറ്റവും മുകളില്‍ ഉള്ള പാര്‍ക്കിങ് ലോട്ടില്‍ (സ്ക്കൈ ദുബായിയ്ക്ക് അടുത്തുള്ള ലെവല്‍ 3ല്‍) ആണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പരിപാടിയോടെ ഈ ആശയത്തെ കുറിച്ച് അവര്‍ പൊതുജനത്തെ ആരംഭിച്ചത്.

കാറില്‍ വന്ന് അതില്‍ ഇരുന്നുകൊണ്ട് തന്നെ സിനിമ കാണാം. വണ്ടിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുത്. കൂടി പോയാല്‍ 2 പേരേ ഒരു കാറില്‍ പാടുള്ളു. സാമൂഹിക അകലം പാലിക്കണം. ഒരു കാറിന് 180 ദിര്‍ഹവും VAT ചാര്‍ജ്ജും ആണ് നിരക്ക്. ഈ പാക്കേജില്‍ ഇരുവര്‍ക്കും കൊറിക്കാനുള്ളതും കുടിക്കാനുള്ളതും ഉള്‍പ്പെടും.

മേയ് 17നാണ് പ്രദര്‍ശനം തുടങ്ങുക. അന്ന് കിട്ടുന്ന ലാഭം റമദാന്‍ മാസത്തില്‍ ആഹാരം ഇല്ലാത്തവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന 10 മില്ല്യണ്‍ മീല്‍സ് ഇനിഷ്യേറ്റീവിനാണ് ഉപയോഗിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top