Entertainment

സിമ്മിങ് പൂളില്‍ കൊച്ചു കുട്ടികള്‍ക്കൊപ്പം കളിച്ച് രസിച്ച് ദൃശ്യ രഘുനാഥ്

രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദൃശ്യ രഘുനാഥ്. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. മാച്ച് ബോക്‌സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

പിന്നീട് അധികം സിനിമകളിലൊന്നും താരം സജീവമായില്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.

ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ നാടനും മോഡേണുമായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതിന് മികച്ച കമന്റുകളും വരാറുണ്ട്.

ഇപ്പോഴും അത്തരത്തിലൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. കുറെ കൊച്ചു കുട്ടികള്‍ക്കൊപ്പം സിമ്മിങ് പൂളില്‍ കളിച്ച് രസിക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ചിത്രം കിടിലനാണെന്നാണ് ആരാധകര്‍ പറയുന്നത്.

Most Popular

To Top